മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസം 27ന് രാവിലെ 10.30ന് ചര്‍ച്ചയ്ക്ക് എടുക്കും.പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ എ.സലീനയ്ക്കെതിരെ സിപിഐയും ഇടത് സ്വതന്ത്രനും ഉള്‍പ്പടെ ഒമ്പത് പേര് ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ഏഴിനാണ് നല്‍കിയത്.വൈസ് പ്രസിഡന്റ് എ.ഷൗക്കത്ത്, കെ.സാവിത്രി,രുഗ്മിണി,പ്രസന്ന,സി.എച്ച്.ഷനൂബ്,യു.സരോജിനി,രാധാകൃഷ്ണന്,ടി.ഓമന,പിയൂഷ് ബാബു എന്നിവരാണ് ഒപ്പിട്ട അംഗങ്ങള്‍.17 അംഗ ഭരണസമിതിയില്‍ ഇടതു മുന്നണിക്ക് ഒമ്പത് പേരുടെ പിന്തുണയുണ്ട്. യുഡിഎഫിന് ഏഴു പേരുടെ പിന്തുണയാണ് ഉള്ളത്.ബിജെപിക്ക് ഒന്നും.