തെങ്കര:മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. മണ്ണാര്‍ക്കാട് മണ്ഡലം ജനസമ്പര്‍ക്ക പര്യടനത്തിന്റെ ഉദ്ഘാടനം ആനമൂളിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിപ്പുഴ ചിന്നത്തടാകം കോയമ്പത്തൂര്‍ റോഡ് നാഷണല്‍ സബ് ഹൈവേ ആക്കി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംപി പറഞ്ഞു.മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞും,അവരുടെ പരാതികള്‍ നിവേദനങ്ങളായി സ്വീകരിച്ചും,വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ വോട്ട് ചെയ്യ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ച് സംസാരിച്ചുമാണ് ശ്രീകണ്ഠന്‍ എം.പിയുടെ ജനസമ്പര്‍ക്കപര്യടനം. അഡ്വ.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പര്യടനത്തില്‍ എം.പിയോടൊപ്പം ഉണ്ടായിരുന്നു.തെങ്കരയിലും കുമരംപുത്തൂരും മണ്ണാര്‍ക്കാട് നഗരസഭയിലുമായി അമ്പതിലധികം കേന്ദ്ര
ങ്ങളിലായാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എം.പി വികെ ശ്രീകണ്ഠന് സ്വീകരണം ഒരുക്കിയത്.ഡി.സി.സി സെക്രട്ടറി അഹമ്മദ് അഷ്‌റഫ്,പി.ആര്‍ സുരേഷ്,വി.വി ഷൗക്ക
ത്തലി,ഒ.പി ഷെരീഫ്, വി.ഡി വേണുഗോപാല്‍, സതീശന്‍ താഴത്തേതില്‍,മരക്കാര്‍, കുരിക്കള്‍ സൈത്, ഗിരീഷ് ഗുപ്ത,സലീന, അരുണ്‍ കുമാര്‍ സി. പി അലി,ഷമീര്‍ പഴേരി, സ്റ്റാന്‍ലി,അയ്യപ്പന്‍,ടി.കെ ഫൈസല്‍ തുടങ്ങിയവര്‍ എം.പിയെ അനുഗമിച്ചു.