അഗളി: അട്ടപ്പാടിയില്‍ പുതുതായി ആരംഭിച്ച ഏകലവ്യ മോഡല്‍ റസഡന്‍ഷ്യല്‍ സ്‌കൂളും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാ ഡും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സോ ഷ്യല്‍ സയന്‍സ് ടീച്ചര്‍ വി.വിനീത് അധ്യക്ഷത വഹിച്ചു. എക്‌സൈ സ് പ്രിവന്റീവ് ഓഫീസര്‍ എസ്.രവികുമാര്‍ ലഹരിയുടെ ദൂഷ്യവശ ങ്ങളെ കുറിച്ചും അഗളി ജിഎച്ച്എസ്എസിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ ടി.സത്യന്‍ ഭരണഘടനയിലെ മൗലീകാ വകാശങ്ങളെയും കുറിച്ച് ക്ലാസ്സെടുത്തു.സിവില്‍ എക്‌സൈസ് ഓ ഫീസര്‍മാരായ ലക്ഷ്മണന്‍,രഞ്ജു,പ്രിവന്റീവ് ഓഫീസര്‍ ഗോകുല കുമാര്‍,അധ്യാപകരായ ഷിനി,സുനിത,ഷിബിന്‍ദാസ്,ആതിര രാധാ കൃഷ്ണന്‍,കൃഷ്ണപ്രിയ,ഷേര്‍ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ ന്ന് റാലി നടന്നു.വിദ്യാര്‍ത്ഥിനിയായ അശ്വതി ലഹരിവിരുദ്ധ പ്രതി ജ്ഞ ചൊല്ലിക്കൊടുത്തു.വാര്‍ഡന്‍ എ രഞ്ജിത്ത് നന്ദി പറഞ്ഞു.