ഷോളയൂര്‍: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം.പ്രതിരോധ ഗുളിക വിതരണം ആരംഭിച്ചു.ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമമായ ഷോളയൂരിലും ആരോഗ്യവകുപ്പ് ജാഗ്രതയി ലാണ്.ഇതുവരേയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ തവ ണ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.23 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഇത്തവണ മഴക്കാലമാരംഭിക്കും മുന്നേ പകര്‍ച്ചാവ്യാധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശക്തമാക്കിയിരുന്നു.

ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്.മാലിന്യങ്ങള്‍ കെ ട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റണം.മലിന ജലം വെ ള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കണം.മൃഗ പരിപാലനത്തിന് ശേ ഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തില്‍ കഴുകണം. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥല ങ്ങളില്‍ ഇറങ്ങരുത്.രോഗ സാദ്ധ്യത ഏറിയ മേഖലകളില്‍ തൊഴി ലെടുക്കുന്നവര്‍ ശ്രദ്ധിക്കണം.ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ പ്രതിരോധ ചികിത്സ മുന്‍കൂട്ടി സ്വീകരിക്കണം.വ്യക്തി ശുചിത്വ വും പരിസര ശുചിത്വവും പാലിച്ചാല്‍ ഈ രോഗത്തെ ഇല്ലാതാക്കാ മെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കുലുക്കുറില്‍ തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് പ്രതിരോധ ഗുളിക കൈ മാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.ലാലു ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. എസ്.രവി,ബ്ലോക്ക് അക്ക്രെടിക്റ്റ് എന്‍ജിനീയര്‍ (എന്‍.ആര്‍.ഇ.ജി എസ്.) വിഘ്‌നേഷ്,സൂപ്പര്‍വൈസര്‍ രാജ്കമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. എസ് കാളിസ്വാമി സ്വാഗതവും ആശാവര്‍ക്കര്‍ ഗായത്രി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!