കോട്ടോപ്പാടം: സാമുദായിക ഐക്യവും മനുഷ്യസൗഹാര്‍ദവും ഊ ട്ടിയുറപ്പിക്കാന്‍ ഈദുല്‍ ഫിത്വര്‍ വിശ്വാസി സമൂഹത്തിന് പ്രചോദ നം ആകട്ടെയെന്ന് കാപ്പു പ്പറമ്പ് ജുമാ മസ്ജിദ് ഖത്തീബ് മുസ്തഫ സ്വ ലാഹി അഭിപ്രായപ്പെട്ടു.മഹല്ലിന് കീഴില്‍ കാപ്പുപ്പറമ്പ് നൂറുല്‍ ഹുദ മദ്രസ പരിസരത്തു സംഘടിപ്പിച്ച ഈദ് ഗാഹില്‍ പ്രഭാഷണം നട ത്തുകയായിരുന്നു അദ്ദേഹം.വിശുദ്ധ റമദാനിലൂടെ നേടിയെടുക്കാ ന്‍ കഴിഞ്ഞ നന്മകള്‍ തുടര്‍ ജീവിതത്തില്‍ നിലനിര്‍ത്താനും മഹല്ലി ന്റെ ഐക്യം കാത്തുസൂക്ഷിക്കുവാനും നമുക്ക് സാധിക്കണം. മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകി വര്‍ഗീയ ധ്രു വീകരണത്തിന് ശ്രമിക്കുന്നവരെ ജാഗ്രതയോടെ കാണാനും കഴിയ ണം.മനുഷ്യ ജീവന് വിലകല്‍പ്പിക്കുന്ന ഇസ്ലാം കലാപത്തിനല്ല മറി ച്ചു മനുഷ്യ സാ ഹോദര്യത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും ഖ ത്തീബ് ഈദ് സന്ദേശത്തില്‍ പറഞ്ഞു.ഈദ് ഗാഹില്‍ നടന്ന പ്രാര്‍ത്ഥ നയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു ഈദ് ഗാഹില്‍ പങ്കെടുത്തവര്‍ക്ക് പായസ വിതരണവും നടന്നു.
