പാലക്കാട്: പാലക്കാടന്‍ ജനതയെ ഉത്സവപ്രതീതിയിലാക്കിയ മഹാ മേളയ്ക്ക് നാളെ (മെയ് 04) സമാപനമാകും. ഇന്ദിരാഗാന്ധി മുനിസി പ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ നടക്കുന്ന രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോ ടനുബന്ധിച്ച് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയു ടെ സമാപനത്തിന്റെ ഉദ്ഘാടനം നാളെ (മെയ് 04) ഉച്ചയ്ക്ക് 2.30 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വ്വഹിക്കും. ഏപ്രില്‍ 28 ന് തുടക്കം കുറിച്ച മേളയില്‍ വിവിധ വകുപ്പുകള്‍ സജ്ജമാക്കിയ 150 ലേറെ സ്റ്റാളുകളുണ്ടായിരുന്നു. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാ ക്കള്‍, വീട്ടമ്മമാര്‍, സംരംഭകര്‍ എന്നിങ്ങനെ എല്ലാവര്ക്കും ഉപകാര പ്രദമായ രീതിയിലാണ് മേള സംഘടിപ്പിച്ചത്. അകത്ത് ഒരു കൊച്ചു കാര്‍ഷികഗ്രാമം സൃഷ്ടിച്ച് കാര്‍ഷിക ജില്ലയുടെ തന്മയത്വം നിലനിര് ത്തിയാണ് കൃഷി വകുപ്പ് സ്റ്റാള്‍ ഒരുക്കിയത്. പാലക്കാടിന്റെ ഗ്രാമ ഭംഗിയും നാടന്‍ ജീവിത രീതിയും ടൂറിസം സ്റ്റാളില്‍ വരച്ച് കാട്ടു ന്നുണ്ട്.
മെയ് നാലിന് ഉച്ചയ്ക്ക് നടക്കുന്ന സമാപന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ വി.കെ ശ്രീ കണ്ഠന്, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പരിപാടി യില്‍ വിശിഷ്ടാതിഥികളാവും. എം.എല്‍.എമാരായ എ. പ്രഭാ കരന്, കെ.ഡി പ്രസേനന്‍, കെ ബാബു, അഡ്വ. കെ.ശാന്തകു മാരി, പി.മമ്മി ക്കുട്ടി, മുഹമ്മദ് മുഹ്സിന്, എന്‍.ഷംസുദ്ദീന്, അഡ്വ. കെ പ്രേംകു മാര്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോ ള്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയാ അജയന്, പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി. സിദ്ധാര് ത്ഥന്, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്, ബി.ജെ.പി ജില്ലാ പ്രസി ഡന്റ് കെ.എം ഹരിദാസ്, ഐ.യു.എം.എല്‍.ജില്ലാ പ്രസിഡന്റ് കള ത്തില്‍ അബ്ദുള്ള, കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് അഡ്വ. കുശലകുമാര്‍, കേരള കോണ്‍ഗ്രസ്(ജോസഫ്) ജില്ലാ പ്രസിഡന്റ് ജോ ബി ജോണ്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, ജനതാദള്‍ (എസ്സ്) ജില്ലാ പ്രസിഡന്റ് കെ.ആര് ഗോപിനാഥ്, കേരള കോണ്ഗ്ര സ്(ബി) ജില്ലാ പ്രസിഡന്റ് കെ.എം ഉണ്ണികൃഷ്ണന്, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി, ജനതാദള്‍(എസ്)ജില്ലാ പ്രസിഡന്റ് കെ.ആര്.ഗോപിനാഥ്, കേരള കോണ്‍ഗ്രസ്(ബി)ജില്ലാ പ്രസിഡന്റ് കെ.എം.ഉണ്ണികൃഷ്ണന്, കോണ്‍ഗ്രസ്(എസ്) ജില്ലാ സെക്രട്ടറി ശിവ പ്രകാശ്, കേരള കോണ്‍ഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ് വി.ഡി .ജോസഫ്, എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് എ.ഭാസ്കരന്, ആര്. എസ്.പി(ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറി പി.ടി. വേലായുധന്, ജനാ ധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര് അജയന്, പൊറാട്ട് നാടകം കലാകാരന് മണ്ണൂര്‍ ചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംബന്ധിക്കും.
മികച്ച സ്റ്റാള്‍, മികച്ച മാധ്യമ റിപ്പോര്‍ട്ട്, ഫോട്ടോഗ്രാഫര്‍ അവാര്‍ഡുകള്‍ വിതണം ചെയ്യും
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിനത്തില്‍ മികച്ച സ്റ്റാള്‍, ദൃശ്യ-മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ എം.ബി രാജേഷ് വിരണം ചെയ്യും. പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളുകളില്‍ ജനശ്ര ദ്ധ നേടിയതും ഉപകാരപ്രദവുമായി മാറിയ മികച്ച സ്റ്റാളിനുള്ള പുര സ്കാരം, മികച്ച പ്രിന്റ് – വിഷ്വല്‍ മീഡിയ റിപ്പോര്‍ട്ടര്‍, ക്യാമറമാന്, ഫോട്ടോഗ്രാഫര്‍ എന്നിങ്ങനെയാണ് മാധ്യമ അവാര്‍ഡുകള്‍ വിതര ണം ചെയ്യുന്നത്. പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് പ്രോത്സാഹ നമാകുന്നതും മേളയ്ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ളതുമായ റിപ്പോര്‍ട്ടുകളും ഫോട്ടോകളും ദൃശ്യങ്ങളുമാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.
സമാപന ദിനത്തില്‍ ഉച്ചക്ക് 1.15 മുതല്‍ ചെണ്ടമേളവും പൊറാട്ട് നാടകവും
മേളയുടെ സമാപന ദിനത്തില്‍ (മെയ് 4) ഉച്ചയ്ക്ക് 1.15 മുതല്‍ രണ്ട് വരെ കല്ലേപ്പുള്ളി പി.എ.എം.എം യു.പി.എസിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളം അവതരിപ്പിക്കും. മെയ് ഒന്നിന് പ്രദര്‍ശന നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മുതല്‍ 2.30 വരെ എന്റെ കേര ളം പ്രദര്‍ശന വിപണന മേളയുടെ ആശയം ഉള്‍പ്പെടുത്തി മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും.
നിറസന്ധ്യയില്‍ നാലിന്
നിറസന്ധ്യയില്‍ മെയ് നാലിന് വൈകിട്ട് ആറിന് എം.എന്‍. നന്ദകു മാറിന്റെ സാക്ഷാത്കാരത്തില്‍ നിസാ അസിസിയും പാലക്കാട് മെഹ്ഫില്‍ സംഘവും അവതരിപ്പിക്കുന്ന ഗൃഹാതുരത്വമാര്‍ന്ന ഖവ്വാലി സന്ധ്യ ‘മധുരമീ ഗാനം’ അരങ്ങേറും. തുടര്‍ന്ന് 7.30 ന് ‘എന്‍. ഡബ്ല്യൂ’ ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന നൃത്തഗാന മിമിക്സ് മെഗാഷോ നടക്കും.