പാലക്കാട്‌ : കൃത്യമായ അളവിലും ഇടവേളകളിലും പോഷകങ്ങൾ ഉൾപ്പെടുത്തിയ വൃത്തിയുള്ള ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവ യിലൂടെയും ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാനുള്ള ആദ്യപടി യെന്ന് സെമിനാർ.പോഷകാഹാര കുറവ് എങ്ങനെ പരിഹരിക്കാം, ഹീമോഗ്ലോബിൻ അളവ് എങ്ങനെ കൂട്ടാം എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. പി. റീത്ത സെമിനാർ നയിച്ചു. കഴിക്കുന്ന ഭക്ഷണങ്ങളിൽ അളവിനെക്കാൾ പോഷകങ്ങ ളുടെ സാന്നിധ്യം ഉറപ്പു വരുത്തണം. ചപ്പാത്തി, ധാന്യങ്ങൾ, പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, മത്സ്യം, കിഴങ്ങുവർഗ്ഗങ്ങൾ, മാംസം എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കാൻ കഴിയുമെന്നും ഡോ. കെ. പി. റീത്ത പറഞ്ഞു.

ഭക്ഷണത്തിന്റെ ഗുണത്തിന് പ്രാധാന്യം നൽകണം : നിറത്തിനും രുചിക്കുമല്ല

ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ഗുണത്തിന് പ്രാധാന്യം നൽകണ മെന്നും ഭക്ഷണത്തിന്റെ രൂപവും ഭംഗിയും നിറവും രുചിയും മാ ത്രം മാനദണ്ഡമാക്കി ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പണം കൊടുത്ത് വാങ്ങുകയാണെന്ന് സെമിനാർ. ഭക്ഷ്യ സുരക്ഷ – പൊതുജനങ്ങൾ അറിയേണ്ടത്, ഫുഡ്സ് ആൻഡ് സെക്യൂരിറ്റി സേഫ്റ്റി ആക്ട് വിഷയത്തിൽ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, വി.കെ പ്രദീപ് കുമാർ ക്ലാസെടുത്തു.

വീട് പണിയുമ്പോഴും വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും വളരെയ ധികം ശ്രദ്ധിക്കുന്ന മലയാളികൾ സ്വന്തം അടുക്കള യിലേക്കുള്ള പലവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ, പച്ചക്കറികൾ എന്നിവ തെ രഞ്ഞെടുക്കുമ്പോൾ വിലയും നിറവും വലുപ്പവുമാണ് ശ്രദ്ധിക്കുന്ന ത്. ഇത്‌ രോഗങ്ങളിലേക്കാണ് നയിക്കുന്നത്. കീടനാശിനികൾ, നിറ ത്തിനും രുചിക്കും കേടുകൂടാതെ ഇരിക്കുന്നതിന് ചേർക്കുന്ന രാസ വസ്തുക്കൾ എന്നിവ ആരോഗ്യത്തിന് ഹാനികരമാണ്. രാസവസ്തു ക്കൾ ചേർക്കാത്ത ഭക്ഷണമാണ് സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കു ന്നത് എന്ന് ഉറപ്പു വരുത്താൻ ഓരോ മാതാപിതാക്കൾക്കും ഉത്തരവാ ദിത്തമുണ്ടെന്നും സെമിനാറിൽ പറഞ്ഞു. പൊതു വിപണിയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ വെള്ളത്തിലിട്ടശേഷം ടാപ്പിന് ചു വട്ടിൽ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കണം. മസാല പ്പൊടികൾക്കുള്ള അസംസ്കൃത ഉത്പ്പന്നങ്ങൾ കഴുകി ഉണക്കിയ ശേ ഷം പൊടിച്ചുപയോഗിക്കുകയാണ് നല്ലത്. പ്ലാസ്റ്റിക് അരി, കോഴിക ളിലെ ഹോർമോൺ കുത്തിവെപ്പ്, എന്നിവ പോലെ ഭക്ഷണത്തിലെ മായത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ഉൾക്കൊള്ളുന്നതും ഒഴിവാക്കണമെന്നും ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ പറഞ്ഞു. എന്റെ കേരളം’ പ്രദർശന വിപണനമേള യുടെ ഭാഗമായാണ് സെമിനാർ നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!