മണ്ണാർക്കാട്:ഒരാഴ്ചക്കാലം നീണ്ടു നിന്ന മണ്ണാർക്കാട് അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ചെട്ടിവേല യോടെ സമാപിച്ചു.സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കുന്ന ചട ങ്ങായ പൂരാഘോഷത്തിന്റെ സാംസ്‌കാരിക ഘോഷയാത്ര കൂടി യായ ചെട്ടിവേല ഇത്തവണ ദേശവേലകളില്ലാതെ ചടങ്ങുകളായി ചുരുക്കിയാണ് നടത്തിയത്.നഗരപ്രദക്ഷണമില്ലാതെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തി 21 പ്രദിക്ഷണം പൂർത്തിയാക്കിയ ശേ ഷം ഈ വർഷത്തെ പൂരാഘോഷത്തിന് കൊടിയിറക്കി. ചെട്ടിവേല യോടനുബന്ധിച്ച് വൈകുന്നേരം 3 മുതൽ 4 വരെ യാത്രാബലി താ ന്ത്രി ക ചടങ്ങുകളും,ദീപാരാധനയും,വൈകുന്നേരം ആറാട്ടെഴുന്നെ ള്ളിപ്പും നടന്നു.ചെട്ടിവേല കാണാനെത്തിയ അട്ടപ്പാടിയിലെ മഞ്ച ക്കണ്ടി ഊരിലെ മുപ്പത്തി തമ്പായി ഷേറി കാട്ടാനകൾ വിള നശി പ്പിക്കാതിരിക്കാൻ പൂരത്തിനെത്തിയ ഏഴ് ഗജവീരന്മാർക്കും പഴ ക്കുലകൾ ഊട്ടിയത് ശ്രദ്ധേയമായി.