കൃഷി മന്ത്രിയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: ദ്രുതവാട്ടം ബാധിച്ച് കുരുമുളക് കൃഷി നശിച്ച അട്ടപ്പാ ടിയിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.കൃഷി നാശം സംബന്ധിച്ച് കുറവന്‍പാടി,പുലിയറ,കള്ളമല പ്രദേശത്തെ കര്‍ഷക ര്‍ എംഎല്‍എയ്ക്ക് സമര്‍പ്പിച്ച നിവേദനവും മന്ത്രിക്ക് കൈമാറി.

അട്ടപ്പാടിയിലെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന വരുമാനമാര്‍ഗം അടയ്ക്കയും കുരുമുളകുമാണ്.എന്നാല്‍ കാലാവസ്ഥാ വ്യതിയാന ത്തെ തുടര്‍ന്ന് കുരുമുളകിന് രോഗകീട ബാധയുണ്ടായത് കര്‍ഷക രെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കുരുമുളക് കൃഷിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ കൃഷി വ കുപ്പ് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും സാമ്പത്തിക പ്രതി സന്ധി കാരണം കര്‍ഷകര്‍ക്ക് പാലിക്കാന്‍ സാധിക്കാതെ വന്നു. ത ത്ഫലമായി രോഗബാധ വ്യാപകമായി പടരുകയും ചെയ്തു.കൃഷി വി ദഗ്ദ്ധര്‍ പരിശോധന നടത്തി ദ്രുതവാട്ടമാണെന്ന് സ്ഥിരികരിക്കുക യും വീണ്ടും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കൃഷി ശാസ്ത്രജ്ഞരുടെ സേവനവും കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി യിരുന്നു.

എന്നാല്‍ കൃഷി വകുപ്പില്‍ നിന്നും പരിശോധനകള്‍ നടത്തിയതല്ലാ തെ നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരു തുടര്‍ നടപടിയും സ്വീക രിച്ചിട്ടില്ലെന്ന് മന്ത്രിക്ക് എംഎല്‍എ നല്‍കിയ കത്തില്‍ പറയുന്നു. ദീ ര്‍ഘകാല നാണ്യവിളകള്‍ക്ക് ഇത്തരത്തിലുള്ള നാശനഷ്ടങ്ങള്‍ സംഭ വിക്കുമ്പോള്‍ കൃഷി വകുപ്പിന്റെ ഭാഗത്തു നിന്നും നഷ്ടപരിഹാരം ഒന്നും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.വിഷയത്തില്‍ അടിയന്തര മായ ഇടപെടല്‍ കൃഷി വകുപ്പിന്റെയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും എംഎല്‍എ നിവേദനത്തില്‍ ആവശ്യപ്പെ ട്ടു.നഷ്ടപരിഹാരം സംബന്ധിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരി ശോധിക്കാമെന്നും, ഉടന്‍ തന്നെ ഒരു ഉന്നതതല സംഘത്തെ പരിശോ ധനയ്ക്ക് അട്ടപ്പാടിയിലേക്ക് അയക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി യതായി എംഎല്‍എ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!