അഗളി: അതിക്രമിച്ചു കയറി വനഭാഗത്ത് തീയിട്ടതിനും വന്യമൃഗ വേട്ടയ്ക്ക് ശ്രമിച്ചതിനും ഒരാളെ വനംവകുപ്പ് പിടികൂടി.അഗളി ജെ ല്ലിപ്പാറ സ്വദേശി ജാസ്‌മെന്‍ (54) നെയാണ് ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷ നിലെ വനപാലകര്‍ പിടികൂടിയത്.ജാസ്‌മെനൊപ്പം ഉണ്ടായിരുന്ന കുറുക്കന്‍കുണ്ട് സ്വദേശി ജിനേഷ് എന്നയാള്‍ ഓടിരക്ഷപ്പെട്ടതായി ഡെപ്യൂട്ടി റെയ്ഞ്ചര്‍ അറിയിച്ചു.വെടിയുണ്ട,വെടി മരുന്ന്, കൊടു വാള്‍ തുടങ്ങിയവയും വനപാലകര്‍ കണ്ടെടുത്തു.കുറുക്കന്‍കുണ്ട് വനഭാഗത്താണ് തീയിട്ടത്.അഞ്ചു ഹെക്ടര്‍ വനം കത്തി.ഒമ്മല ഡെ പ്യൂട്ടി റെയ്ഞ്ചര്‍ ആര്‍ ജയേന്ദ്രന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ. ഷാജഹാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.വി. സുരേന്ദ്രന്‍, ബിബിന്‍ ജോസഫ് , എസ്.സുധന്‍ ഫോറസ്റ്റ് വാച്ചര്‍മാര്‍ കെ. മാരിമു ത്തു, എല്‍.ലത എന്നിവര്‍ ചേര്‍ന്നാണ് കാടിനു തീയിട്ടയാളെ പിടി കൂടിയത്.