മണ്ണാര്‍ക്കാട് : നവീകരണം പുരോഗമിക്കുന്ന മണ്ണാര്‍ക്കാട്-ചിന്നത്താടം റോഡില്‍ തെങ്ക ര മുതല്‍ ആനമൂളി വരെയുള്ള ഭാഗത്ത് ടാറിങ് ജോലികള്‍ അടുത്തമാസം ആരംഭിക്കാ ന്‍ നീക്കം. ഈ ഭാഗങ്ങളില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമാകും പ്രവൃത്തി നടത്തുക. ഇതിന് മുന്നോടിയായി നിലവിലെ നിലംപൊളിച്ച് റോഡിന്റെ പുതിയ ഘട നയുണ്ടാക്കും. തുടര്‍ന്ന് മെറ്റലും മറ്റുമിട്ട് ഉപരിതലമൊക്കിയാണ് ടാറിങ് ഘട്ടത്തിലേക്ക് കടക്കുകയെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. തെങ്കര ആന മൂളി ഭാഗങ്ങളിലാണ് കലുങ്ക് നിര്‍മാണം നടക്കുന്നത്. പ്രവൃത്തികള്‍ എഴുപത് ശതമാന ത്തോളമായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
അതേസമയം യാത്രാദുരിതം വിതച്ച നെല്ലിപ്പുഴ ഭാഗത്ത് നിന്നും പുഞ്ചക്കോട് വരെയുള്ള ഭാഗത്ത് ടാറിങ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ആകെ 2.200 കിലോ മീറ്ററി ല്‍ ഒന്നാംപാളി ടാറിങ് പൂര്‍ത്തിയാക്കിയതോടെ ഇതുവഴി യാത്ര സുഗമമായിട്ടുണ്ട്. നേര ത്തെ തെങ്കര മുതല്‍ പുഞ്ചക്കോട് വരെ 1.300 കിലോ മീറ്ററിലാണ് ടാര്‍ ചെയ്തത്. തുടര്‍ന്നു ള്ള ഭാഗത്തേക്ക് പ്രവൃത്തികള്‍ നടത്താനിരുന്നപ്പോഴേക്കും മഴശക്തമായത് പ്രതികൂലമാ യി ബാധിച്ചു. ഇതിനായി ഒരുക്കിയ ഉപരിതലം തകരുകയും ചെയ്തതിനാല്‍ മഴയത്ത് റോ ഡില്‍ കുഴികളും മഴയില്ലാത്തപ്പോള്‍ രൂക്ഷമായ പൊടിശല്ല്യവും കാരണം യാത്രക്കാരും സമീപവാസികളുമെല്ലാം വലഞ്ഞു. റോഡ് പ്രവൃത്തികള്‍ നീണ്ടുപോയത് പ്രതിഷേധങ്ങ ള്‍ക്കും വഴിവെച്ചു. തുടര്‍ന്നാണ് വീണ്ടും ഉപരിതലം പരുവപ്പെടുത്തി ടാറിങ് നടത്തി യത്.
അതേസമയം നെല്ലിപ്പുഴ ഭാഗം, ചെക്പോസ്റ്റ് ജംഗ്ഷന്‍, മണലടി ജംങ്ഷന്‍ എന്നിവട ങ്ങളില്‍ അഴുക്കുചാല്‍ പ്രവൃത്തികള്‍ അവശേഷിക്കുന്നതിനാല്‍ ടാറിങ് നടത്തിയിട്ടില്ല. ടാറിന്റെ കുറവ് വന്നതിനെ തുടര്‍ന്ന് വെള്ളാരംകുന്ന് ഭാഗത്തും പ്രവൃത്തി ബാക്കിയാ ണ്. മാത്രമല്ല ഈഭാഗത്ത് റോഡരുകിലെ പാറയും പൊട്ടിക്കേണ്ടതുണ്ട്. ഇതിനുള്ള നടപ ടികള്‍ സ്വീകരിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ തെങ്കര മുതല്‍ നെല്ലി പ്പുഴ വരെയുള്ള നാലുകിലോമീറ്ററില്‍ 3.800 മീറ്റര്‍ ദൂരമാണ് ടാറിങ് നടന്നിട്ടുള്ളത്. അവ ശേഷിക്കുന്ന ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ആനമൂളി വരെ റോഡ് ടാര്‍ചെയ്യുക. ഇതുകഴിഞ്ഞ് രണ്ടാംപാളി ടാറിങും വൈകാതെ തന്നെ നടത്താനുള്ള നടപടികളിലാണ് അധികൃതര്‍. 44 കോടി രൂപ ചെലവില്‍ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് നവീകരി ക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട റോഡ് വികസനം നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ എട്ടുകിലോമീറ്ററില്‍ നടന്നുവരുന്നത്.