കോട്ടോപ്പാടം: മുസ്ലിം യൂത്ത് ലീഗിന് കീഴിലുള്ള സന്നദ്ധ സേവന സംഘമായ വൈറ്റ് ഗാര്‍ഡിന്റെ പുതിയ രജിസ്‌ട്രേഷന് ജില്ലയില്‍ തുടക്കമായി.2018 ല്‍ തുടക്കം കുറിച്ച വൈറ്റ് ഗാര്‍ഡ് കഴിഞ്ഞ വര്‍ഷ ങ്ങളില്‍ സാമൂഹിക,സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ദേയമായ സേവ നങ്ങള്‍ കൊണ്ട് അറിയപ്പെട്ട ദൗത്യ സംഘമായി മാറിയിരിക്കുകയാ ണ്. പ്രായ പരിധി കഴിയാത്തവരും തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്ന ദ്ധരുമായ നിലവിലുള്ള വരെയും പുതിയ അംഗങ്ങളെ ഉള്‍പെടുത്തി യുമാണ് മാര്‍ച്ച് 15 വരെ വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. പഞ്ചായത്ത് തലങ്ങളില്‍ ഒന്നോ രണ്ടോ യൂണിറ്റുകളാണ് ഉണ്ടാവുക. ഒരു യൂണിറ്റില്‍ ക്യാപറ്റന്‍ ഉള്‍പ്പെടെ 31 അംഗങ്ങളെയാണ് രജിസ് ട്രേഷന്‍ ചെയ്യുന്നത്.
വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ ജില്ലാതല ഉദ്ഘാ ടനം കോട്ടോപ്പാടത്ത് വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ട റി ഗഫൂര്‍ കോല്‍കള ത്തില്‍ നിര്‍വഹിച്ചു . പഞ്ചായത്ത് എം എസ് എഫ് ജനറല്‍ സെക്രട്ടറി സുല്‍ഫിക്കറലി പുതിയ വൈറ്റ് ഗാര്‍ഡ് അംഗത്വം സ്വീകരിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിയാസ് നാലകത്ത് , ജില്ലാ സീനിയര്‍ വൈസ് പ്ര സിഡണ്ട് കെ പി എം സലിം മാസ്റ്റര്‍ , വൈസ് പ്രസിഡണ്ട് നൗഷാദ് വെള്ളപ്പാടം, വൈറ്റ് ഗാര്‍ഡ് ജില്ലാ വൈസ് ക്യാപ്റ്റന്‍ അഷറഫ് വാഴ മ്പുറം, മണ്ഡലം ലീഗ് സെക്രട്ടറി ഹമീദ് കൊമ്പത്ത് ,മണ്ഡലം പ്രസി ഡണ്ട് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ , ട്രഷറര്‍ ഷറഫു ചങ്ങലീരി, മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍ , വൈസ് ക്യാപ്റ്റന്‍ ഹാരിസ് കോല്‍ പ്പാടം,യൂത്ത് ലീഗ് നേതാക്കളായ റഷീദ് കല്ലടി,മാനു പടുവില്‍, ഷൗക്കത്ത് പുറ്റാനിക്കാട് , വൈറ്റ്ഗാര്‍ഡ് അല നല്ലൂര്‍ മേഖല ക്യാപ്റ്റന്‍ താഹിര്‍ അലനല്ലൂര്‍,സാദിക്ക് ആനമൂളി എന്നിവര്‍ സംബന്ധിച്ചു.