കോട്ടോപ്പാടം: സ്ത്രീ പക്ഷ നവകേരളം ജെന്‍ഡര്‍ കാമ്പയിനിന്റെ ഭാഗമായി സ്ത്രീധനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ കടുംബ ശ്രീ നടത്തുന്ന ജനകീയ പ്രചരണ പരിപാടിയ്ക്ക് കോട്ടോപ്പാടം പ ഞ്ചായത്തില്‍ തുടക്കമായി.പൊതുസ്ഥലത്ത് സ്ഥാപിച്ച ബാനറില്‍ ഒപ്പ് ശേഖരണം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റഫിന മുത്തനില്‍,ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍ ജനപ്രതിനിധികളായ നിജോ വര്‍ഗ്ഗീസ് കെ.വിനീത,സി.കെ സുബൈര്‍,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ എ തുടങ്ങിയവര്‍ പങ്കെടുത്തു.ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ പോസ്റ്റര്‍ പ്രദര്‍ശനം കാര്‍ട്ടൂണ്‍ സീരിസ്‌വാര്‍ഡ് തല സ്ത്രീ പക്ഷ കൂട്ടായ്മസ്ത്രീ ശക്തി സംഗമം വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബ്ബ് രൂപീകരണം എന്നീ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്കി യിട്ടുണ്ടെ ന്ന്ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് അക്കര ജസീന അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!