അലനല്ലൂര്‍: അലനല്ലൂരില്‍ ട്രഷറി അനുവദിക്കണമെന്നും പഞ്ചായ ത്ത് കേന്ദ്രീകരിച്ച് പകല്‍ വീട് നിര്‍മ്മിക്കണമെന്ന് പ്രമേയത്തിലൂടെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അലനല്ലൂര്‍ മുപ്പ താം വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അല നല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.അംബുജാക്ഷി അധ്യക്ഷയായി.80 വയസ് കഴിഞ്ഞ പെന്‍ഷനേഴ്‌സ് അംഗങ്ങളായ ബാലന്‍, യു.കെ. പത്മനാഭന്‍ ,ഗോപാലകൃഷ്ണന്‍, കെ.മുഹമ്മദ് ദേവകിയമ്മ, എന്നിവ രെ പൊന്നാട അണിയിച്ച് ആദരിച്ചു.കെ.എം.ശിവദാസന്‍,ജില്ലാ കമ്മറ്റിയംഗം എന്‍.ഗോപിനാഥന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി. അശോകന്‍, ബ്ലേക്ക് വൈസ് പ്രസിഡന്റ് എം.ശിവദാസന്‍, കെ.ഭാസ് ക്കരന്‍, കെ.രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി എം.ശിവദാസനെ പ്രസിഡന്റായും കെ.എസ്.ജയനെ സെക്രട്ടറിയാ യും കെ.ഭാസ്‌കരനെ ട്രഷറായും തിരഞ്ഞെടുത്തു.