പാലക്കാട്: പുഴകളേയും നീര്‍ച്ചാലുകളേയും സംരക്ഷിക്കുക എന്ന ലക്ഷ്യ ത്തോടെ ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ സംഘടി പ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ -പുഴ പുനരുജ്ജീവന ക്യാംപെയിന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 20ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ നിര്‍വഹിക്കും. ജില്ലയില്‍ 20, 21 തിയതികളിലായാണ് ക്യാംപെയ്ന്‍ സംഘടി പ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 88 ഗ്രാമപഞ്ചായത്തു കളും ഏഴ് നഗരസഭകളും അതാത് പ്രദേശത്തുള്ള ഒരു പുഴ അല്ലെങ്കില്‍ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളി ത്തത്തോടെ നടപ്പിലാക്കും.പ്രളയത്തിനു ശേഷം തകര്‍ന്ന നീര്‍ച്ചാ ലുകള്‍ വീണ്ടെടുക്കാന്‍ ജാഗ്രതയോടെയുള്ള സംരക്ഷണ പ്രവര്‍ ത്തനങ്ങള്‍ അനിവാര്യമാണെന്ന് ഇനി ഞാനൊഴുകട്ടെ-പുഴ പുനരുജ്ജീവന ക്യാംപെയ്ന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. നീര്‍ച്ചാലുകള്‍ ജലസമൃദ്ധമായി ഒഴുകണമെങ്കില്‍ ഇവയുടെ പുനരുജ്ജീവനം സാധ്യമാക്കണം. അതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല കണ്‍വെന്‍ ഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണ ദാസ് അധ്യക്ഷനായി.പുഴ പുനരുജ്ജീവന ക്യാംപെയ്നിന്റെ ഭാഗമായി നിലവില്‍ 179 നീര്‍ച്ചാലുകളുടെ സംരക്ഷണപ്ലാന്‍ തയ്യാറാ ക്കിയിട്ടുണ്ട്്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ അധികാരപരിധിയലുള്ള പ്രദേശത്തെ നീര്‍ച്ചാലുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിലൂടെ ഭാരതപ്പുഴയുടെ പുനരുജ്ജീവനവും പദ്ധതി ലക്ഷ്യമിടുന്നു.സമ്പൂര്‍ണ ജനകീയ പങ്കാളിത്തത്തോടെയുള്ള ജനകീയ ക്യാംപെയ്നാണ് ലക്ഷ്യമിടുന്നത്. പുഴയുടെ തീരങ്ങള്‍ വീണ്ടെടുക്കുക, തീരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക, സ്വാഭാവികമായ ഒഴുക്ക് സാധ്യമാക്കുക, പുഴയെ മാലിന്യമുക്ത മാക്കുക, ആവശ്യമുള്ള ഇടങ്ങളില്‍ തടയണകള്‍ നിര്‍മിക്കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഓരോ ഗ്രാമപഞ്ചായത്തും ഒരു നീര്‍ച്ചാലും അതിന്റെ ഉപനീര്‍ച്ചാലുകളും വീണ്ടെടുക്കണം. യന്ത്രങ്ങള്‍ ഉപയോഗിച്ച് ചെയ്യേ പ്രവൃത്തികള്‍ക്ക് യന്ത്രസഹായം ആവശ്യപ്പെടാം. ഇതിനായി പ്രത്യേകഫണ്ട് അനുവദിക്കും. നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് മുന്‍പും ശേഷവുമുള്ള വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം. പ്രവര്‍ ത്തികള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്യേ ണ്ടതുണ്ട്. ചെയ്യുന്ന പ്രവൃത്തികള്‍ കൃത്യമായി രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് ഹരിതകേരള മിഷന് സമര്‍പ്പിക്കുകയും ചെയ്യണം. ഡിസംബര്‍ 31നകം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ അവലോകനയോഗം വിളിച്ചു ചേര്‍ക്കുമെന്നും യോഗം അറിയിച്ചു.എ.ഡി.എം.ടി.വിജയന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഭാരതപ്പുഴ പുനരുജ്ജീവന സമിതി കണ്‍വീനറുമായ പി.കെ.സുധാകരന്‍ മാസ്റ്റര്‍, ഹരിതകേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.എസ്.ലതിക, മൈനര്‍ ഇറിഗേഷന്‍ എക്സി.എന്‍ജീനീയര്‍ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഭിലാഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലയിലെ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.