പാലക്കാട്: നഗരത്തില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ് സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന മൂന്നു വ്യാപാരികകള്‍ ക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയ അവസരം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയില്‍ വില്‍ക്കുന്നവെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ‘ഓപ്പറേഷന്‍ സുരക്ഷാ കവചം’ സംസ്ഥാനത്ത് പരിശോധന തുടങ്ങിയതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഓ പി ശിവകുമാറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സി ബിജു, കെ കെ ദാസ്, സി എസ് ജോര്‍ജ് എ എം വി ഐ മാരായ ഷൈന്‍ മോന്‍ ചാക്കോ, കെ ദേവീദാസന്‍ എന്നിവരായിരുന്നു പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.