പാലക്കാട് :താലൂക്കില്‍ എ.എ.വൈ വിഭാഗത്തില്‍ (അന്ത്യോദയ-മഞ്ഞക്കാര്‍ഡ്) ഉള്‍പ്പെടുത്തുന്നതിന് പൊതു വിഭാഗം സബ്സിഡി (നീല കാര്‍ഡ്), പൊതു വിഭാഗം നോണ്‍ സബ്സിഡി(വെള്ള കാര്‍ഡ്) എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലുള്ളവര്‍ ഡിസംബര്‍ 9,11 തിയതികളിലും കണ്ണാടി, മരുതറോഡ്, പുതുപ്പരിയാരം, മലമ്പുഴ, അകത്തേത്തറ, പിരായിരി ഗ്രാമപഞ്ചായത്തുകാര്‍ ഡിസംബര്‍ 10, എലപ്പുള്ളി, പൊല്‍പ്പുള്ളി, പുതുശ്ശേരി, കൊടുമ്പ്, പെരുവെമ്പ് പഞ്ചായത്തുകള്‍ ഡിസംബര്‍ 12, പറളി, കോങ്ങാട്, മുണ്ടൂര്‍, കേരളശ്ശേരി, മങ്കര, മണ്ണൂര്‍ പഞ്ചായത്തുകള്‍ ഡിസംബര്‍ 13 എന്നീ തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍, നിര്‍ദ്ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ കുടുംബം(21 വയസിനു മുകളില്‍ പുരുഷന്‍മാരില്ലാത്ത), അവിവാഹിതയായ അമ്മ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവര്‍ ഗൃഹനാഥരായ കുടുംബം, കാന്‍സര്‍, ഓട്ടിസം, ഗുരുതരമായ ശാരീരിക മാനസിക വെല്ലുവിളികള്‍, സ്ഥിരമായ കുഷ്ഠം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഡയാലിസിസിന് വിധേയമാകുന്നവര്‍, പക്ഷാഘാതം പോലുള്ള രോഗബാധിതരും ശയ്യാവലംബരും തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക.