മാന്നാര്‍: ( 06.09.2019) നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച് 21കാരന് ദാരുണാന്ത്യം. ചെറിയനാട് ആലക്കോട് ബിജു വില്ലയില്‍ ബിജു വര്‍ഗീസിന്റെ മകന് നിഖില്‍ ബിജു വര്‍ഗീസ്(21) ആണ് മരിച്ചത്. ചെങ്ങന്നൂര്‍-മാന്നാര്‍ റോഡില്‍ മുട്ടേല്‍ പള്ളി ജംഗ്ഷന് പടിഞ്ഞാറു വശമായിരുന്നു അപകടം.
മാന്നാറിലുള്ള സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. നിഖില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു ട്രാന്‍സഫോമറിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചെതെന്ന് പോലീസ് പറഞ്ഞു.