കാരാകുര്‍ശ്ശി: ഭൂവിസ്തൃതിയുള്ള പഞ്ചായത്തിലെ ഏക റവന്യൂ വില്ലേ ജ് വിഭജിച്ച് പള്ളിക്കുറുപ്പ് കേന്ദ്രീകരിച്ച് പുതിയ റവന്യൂ വില്ലേജ് രൂ പീകരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സിപിഐഎം കാരാകുര്‍ശ്ശി ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാരാകുര്‍ശ്ശി അയ്യപ്പന്‍കാവില്‍ ആറ്റക്കര ഭാസ്‌ക്കരന്‍ നഗറി ല്‍ (അമ്മു ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെഎസ് സലീഖ ഉദ്ഘാടനം ചെയ്തു.ടി അച്ചുതന്‍കുട്ടി, എം ബാലകൃ ഷ്ണന്‍, പികെ ലീലഎന്നിവരായിരുന്നു പ്രസീഡീയം.കെകെ ബാല ചന്ദ്രന്‍ രകതസാക്ഷി പ്രമേയവും കെ രാജഗോപാല്‍ അനു ശോചന പ്രമേയവും സെക്രട്ടറി കെഎസ് കൃഷ്ണദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഏരിയാകമ്മിറ്റി അംഗങ്ങളായ എം ഉണ്ണീന്‍,കെഎന്‍ സുശീല, എം വിനോദ്കുമാര്‍, പി ഉണ്ണികൃഷ്ണന്‍, വിസി കാര്‍ത്ത്യായനി എന്നിവര്‍ സംസാരിച്ചു.
കെ എസ് കൃഷ്ണദാസിനെ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മി റ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.ടി അച്ചുതന്‍കുട്ടി,കല്ലടി യൂസഫ്,എന്‍ സുന്ദരന്‍,കെ സെയ്തലവി,റിയാസ് കല്ലടി,എം ബാല കൃഷ്ണന്‍,പികെ ലീല,കെകെ ബാലചന്ദ്രന്‍,കെ രാജഗോപാല്‍,കെകെ രാജേന്ദ്രന്‍,പി സുഭാഷ് എന്നിവരാണ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍.