മണ്ണാര്‍ക്കാട്: ലോകം ഉള്ള കാലം വരെ രാജ്യത്തിന്റെ ചരിത്രം തിരു ത്താന്‍ കഴിയില്ലെന്ന് വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.യൂത്ത് കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നടന്ന ഐക്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം.
ഇന്ത്യയുടെ ചരിത്രത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാ റ്റി നിര്‍ത്താനാകില്ല.ബഹുസ്വരത,ഐക്യം,അഖണ്ഡത എന്ന മുദ്രാ വാക്യം ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണ്.രാജ്യ പുരോഗതിയില്‍ ഏറ്റവും നിര്‍ണയാകമായ പങ്കുവഹിച്ച ഐക്യത്തെ തകര്‍ക്കുന്ന നിഗൂഢ ശക്തികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തും.കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് സംഘ്പരിവാറിന്റെ സ്വപ്നം മാത്രമാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
തീവ്രവാദം വിസ്മയമല്ല,ലഹരിക്ക് മതമില്ല,ഇന്ത്യ മതരാഷ്ട്രമല്ല എന്ന പ്രമേയത്തില്‍ നടന്ന ഐക്യസദസ്സില്‍ യൂത്ത് കോണ്‍ഗ്രസ് നിയോ ജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. സാഹിത്യ കാരന്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് അഷ്‌റഫ്,പിആര്‍ സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വിവി ഷൗക്കത്തലി ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലകുറുശ്ശി, നൗഫ ല്‍ തങ്ങള്‍,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡ ന്റുമാരായ അമീന്‍ നെല്ലിക്കുന്നന്‍,അസീസ് കാര,ആഷിക്ക് വറോ ടന്‍,ഷാനു നിഷാനു നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമ്മാരായ ഹാരിസ് തത്തേങ്ങലം,സുധീര്‍ കാപ്പുപറമ്പ്,വിനീത കോട്ടോപ്പാടം, ദീപ ഷിന്റോ,നസീര്‍ മാസ്റ്റര്‍,ഹമീദ് കര്‍ക്കിടാംക്കുന്ന്,സിനാന്‍ തങ്ങ ള്‍,അന്‍വര്‍ കണ്ണംക്കുണ്ട്,സിറാജ് ആലായന്‍ മണ്ഡലം യൂത്ത് കോണ്‍ ഗ്രസ് പ്രസിഡന്റുമാരായ രാജന്‍ ആമ്പാടത്ത്,നസീഫ് പാലക്കഴി, സിജാദ് അമ്പലപ്പാറ,മനോജ് ചേറുംകുളം,അജേഷ് തോരാപുരം, ടിന്റു അഗളി,ഷോളയൂര്‍ മണികണ്ഠന്‍,പുതൂര്‍ സതീഷ് തുടങ്ങിയവ ര്‍ നേതൃത്വം നല്‍കി.