അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 24970 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 32 ആരോഗ്യ പ്രവര്‍ത്തകരും 60 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2705 പേര്‍ ഒന്നാം ഡോസും 11056 പേര്‍ രണ്ടാം ഡോസു മടക്കം 13761 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 571 പേര്‍ ഒന്നാം ഡോസും 6679 പേര്‍ രണ്ടാം ഡോസുമടക്കം 7250 പേരും, 60 വയസിനു മുകളിലുള്ള 227 പേര്‍ ഒന്നാം ഡോസും 3640 പേര്‍ രണ്ടാം ഡോസുമടക്കം 3867 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തി ട്ടുണ്ട്.
ആകെ 222 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 6 പേര്‍ ഒന്നാം ഡോസും 156 പേര്‍ രണ്ടാം ഡോസുമടക്കം 162 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 39 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 20 പേര്‍ രണ്ടാം ഡോസും കോ വാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 19 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 10 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഓരോ പേര്‍ ഒന്നും രണ്ടും ഡോസുകളും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു