പാലക്കാട്:എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേില്‍ 1999 നവംബര്‍ ഒന്ന് മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ വിവിധ കാരണ ങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 31 വരെ പുതുക്കലിന് അവസരം. www.employment.kerala.gov.in ലെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഓണ്‍ലൈനായി ഉദ്യോഗാര്‍ഥികള്‍ക്ക് തന്നെ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. കൂടാതെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും പ്രത്യേക പുതുക്കല്‍ നടത്താം.
എംപ്ലോയ്‌മെന്റ് ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കല്‍ 1998 ഒക്ടോ ബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയവര്‍ക്കും ഈ ആനു കുല്യം ലഭിക്കുന്നതാണ്. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേന യോ അല്ലാതെയോ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാ നുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ സമയ പരിധി കഴിഞ്ഞു ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടപ്പെട്ട വര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരിപഠനാര്‍ഥവും എംപ്ലോയ് മെന്റ് എക്‌സചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാ വാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത് രാജി വെച്ചവര്‍ക്കും അവസരം വിനിയോഗിക്കാം. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരി യില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസ മയം ഹാജരാക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും രജിസ്‌ട്രേ ഷന്‍ പുതുക്കാവുന്നതാണ്.
എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17 ന് ശേഷം വിടു തല്‍ ചെയ്ത് ലേബര്‍ ഓഫീസര്‍/ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍/ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ ഹാജരാക്കാത്ത വര്‍ക്കും അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത സമയപരിധി (90 ദിവസം) കഴിഞ്ഞ് രജിസ്‌ട്രേഷന്‍ രേഖയില്‍ ചേര്‍ത്ത് സീനി യോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പ്രത്യേക പുതുക്കലിന് അവസരമുണ്ടെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.