അഗളി:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. വെന്തവെട്ടി, കൊടുത്തിരപ്പള്ളം,മേലേ ചാവടിയൂര്‍ ഊര് നിവാസികള്‍ക്കായി മേലേ ചാവടിയൂരിലാണ് ക്യാമ്പ് നടന്നത്.അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഗളി എസ്പി ടീം,ഷോളയൂര്‍ എസ്‌ഐ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ ഊരു കളില്‍ നിന്നും അറുപതില്‍പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടു ത്തു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു. വിദഗ്ദ്ധ ചികി ത്സ ആവശ്യമായ രണ്ട് പേരെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!