മണ്ണാര്‍ക്കാട്: അമ്പലപ്പാറ കരടിയോട് മേഖലയിലെ വനംകൊള്ള വി ജിലന്‍സ് അന്വേഷിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വനം വകുപ്പ് സൈലന്റ് വാലി റിസര്‍വേയുടെ പേരില്‍ നടത്തുന്ന കര്‍ഷക ദ്രോ ഹ നടപടി കള്‍ അവസാനിപ്പിക്കുക, കടുവ അക്രമണിന്ന് ഇരയായ എടത്തനാട്ടുകരയിലെ ടാപ്പിങ് തൊഴിലാളിക്കും വിവിധ പ്രദേശങ്ങ ളില്‍ വന്യ മൃഗങ്ങള്‍ നശിപ്പിച്ച കൃഷി വിളകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അമ്പലപ്പറ പ്രദേശത്തെ പട്ടയ പ്രശ്‌നത്തിന് അനു യോജ്യമായ തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വി.വി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പര്‍ കെ.ബാലകൃഷ്ണന്‍, ഭാരവാഹികളായ കാസിം ആലായന്‍, ഹബീബുല്ല അന്‍സാരി, വി.സി രാമദാസ്, പി.സമദ്, മനച്ചി തൊടി ഉമ്മര്‍, ശിഹാബ് കുന്നത്ത്. സക്കീര്‍ തയ്യില്‍, കെ.ജി ബാബു, വി. പ്രീത. ലൈല, ഇ. ശശീധരന്‍, കെ.വേണുഗോപാല്‍, ടി.കെ ഷംസുദ്ദീന്‍, കെ.പി ഹംസ, വി.ഡി പ്രേംകുമാര്‍. ആറ്റക്കര ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു.