അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടത്ത് പുലിയെ കണ്ടതായി ബൈക്ക് യാത്രികന്‍. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെ കോട്ടപ്പള്ള പൊന്‍പാറ റോഡിന് കുറുകെയാണ് പുലിയെ കണ്ടെന്ന് പറയുന്നത്. പിലാച്ചോലയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കാപ്പിന്‍ ഫി റോസാണ് പുലിയെ കണ്ടത്. പുലി സമീപത്തെ വീടിന്റെ പരിസര ത്തേക്ക് ഓടി മറഞ്ഞെന്നു ഫിറോസ് പറയുന്നു. പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകളും സ്ഥലത്തു നിന്നും കണ്ടെത്തിയി ട്ടുണ്ട്. വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരും സ്ഥല ത്തെത്തി.