അഗളി:പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്റെ എം.പി കെയറിന്റെ നേതൃത്വത്തില്‍ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഞ്ഞൂറില്‍പരം കിടപ്പ് രോഗികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ ആദ്യ ഘട്ട വിതരണം അഗളി പ്രാഥമികാരോഗ്യകേന്ദ്ര ത്തില്‍ വച്ച് എം.പി. വി കെ ശ്രീകണ്ഠന്‍ നിര്‍വ്വഹിച്ചു. അഗളി മെഡി ക്കല്‍ ഓഫീസര്‍ ജൂഡ് ജോസ് തോംസണ് കിറ്റ് നല്‍കിയാണ് ഉദ്ഘാ ടനം നിര്‍വഹിച്ചത്. അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.രാജേഷ് വൈദ്യര്‍ ചിണ്ട ക്കി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക്, കെപി സിസി മെമ്പര്‍ പി സി ബേബി, ഈശ്വരി രേശന്‍, എംസി ഗാന്ധി, ജി ഷാജു, സുനില്‍.ജി. പുത്തൂര്‍, ഉമാ പ്രേമന്‍, പി എം ഹനീഫ, ജോബി കുരീക്കാട്ടില്‍, ബിനോയി പൂക്കുന്നേ ല്‍, എം. കനകരാജ്, ഷൈജു ആലക്കല്‍ കുന്നേല്‍, മണികണ്ഠന്‍ വണ്ണാന്‍ തറ, ഷിബു ചങ്ങരം പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.