അലനല്ലൂര്‍: ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കളംപാട്ട് തുടരുന്നു. സെപ്റ്റംബര്‍ 24നാണ് കളംപാട്ടിന് തുടക്കമായത്. ഭക്തര്‍ വഴിപാടാ യി നടത്തുന്ന 65 ദിവസത്തെ കളംപാട്ടിന് ശേഷമാണ് താലപ്പൊലി. നവംബര്‍ 24 മുതല്‍ 26 വരെയാണ് താലപ്പൊലി മഹോത്സവം. 24ന് വൈകീട്ട് 7.30ന് മണ്ണാര്‍ക്കാട് നൃത്ത കലാക്ഷേത്ര അവതരിപ്പിക്കുന്ന നടനസമന്വയം രാത്രി പത്തിന് ഒലപ്പാറ റഷിദ് അന്റ് റിഷാദ് അവതരിപ്പിക്കുന്ന മാജിക് ഷോ, 25ന് എട്ട് മണി മുതല്‍ തായമ്പക മത്സരം, ഉച്ചയ്ക്ക് 12ന് പ്രസാദ് ഊട്ട്, പുറത്തെഴുന്നെള്ളത്ത്, അരിയേറ്,മേളം,ഈടും,കൂറും,കളപ്രദക്ഷണം,കളംമായ്ക്കല്‍ എന്നിവ നടക്കും.പാട്ട് ഘോഷവുമുണ്ടാകും.26ന് രാവിലെ ഗണപതി ഹോമം നടക്കും.താലപ്പൊലി കൊട്ടിയറിയിക്കല്‍,താന്ത്രിക പൂജകള്‍,അഷ്ടപദി,വൈകീട്ട് മൂന്ന് മണിക്ക് വേലകളുടെ സംഗമം, താലപ്പൊലി എഴുന്നെള്ളത്ത്,5.30ന് അരിയേറ്,6 മണിക്ക് ലങ്കേത്ത് ക്ഷേത്ര സന്നിധിയില്‍ പഞ്ചവാദ്യം, രാത്രി 9ന് ഭീമനാട് പിറന്നമണ്ണ് നാടന്‍ പാട്ട് കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് അരങ്ങേറും.