പാലക്കാട്: ജില്ലയില്‍ ഉത്സവകാലം ആരംഭിച്ചതിനാല്‍ ക്ഷേത്രങ്ങളി ലെ ചടങ്ങുകള്‍ക്ക് നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍, എഴുന്നള്ളത്ത് തീയതി, അനുവദിച്ച ആനകളുടെ എണ്ണം എന്നിവ ക്രമത്തില്‍.
1. മഞ്ഞളൂര്‍ ശ്രീ ചിറതുറ ഭഗവതി സഹായം കുമ്മാട്ടി ഉത്സവം- മാര്‍ച്ച് 12- മൂന്ന് ആനകള്‍
2. താഴെക്കോട്ട് ഭഗവതി സഹായം മേലാര്‍കോട് വടക്കേത്തറ ലക്ഷാര്‍ച്ചന- മാര്‍ച്ച് 24- മൂന്ന് ആനകള്‍
3. ശ്രീ കുന്നേക്കാട്ട് ഭഗവതിക്ഷേത്രം തെന്നിലാപുരം ഗ്രാമം- മാര്‍ച്ച് 25- മൂന്ന് ആനകള്‍
4. പുള്ളോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം- ഏപ്രില്‍ 17- മൂന്ന് ആനകള്‍
5. മന്ദം പുള്ളി, മാത്തൂര്‍ ശ്രീ കാളിമുത്തി ഭഗവതി ക്ഷേത്രം- ഏപ്രില്‍ 17- മൂന്ന് ആനകള്‍
6. മഞ്ഞപ്ര ശ്രീ കുറുമാലി ഭഗവതിക്ഷേത്രം വേല (പൂത്തറ ദേശം)- ഏപ്രില്‍ 24- മൂന്ന് ആനകള്‍
7. ബെമ്മണ്ണൂര്‍ ശ്രീ ചേരാംകുളങ്ങര വിഷു വേല മഹോത്സവം, പിലാപ്പുള്ളി ദേശം- ഏപ്രില്‍ 14- മൂന്ന് ആനകള്‍
8. ശ്രീ കുറുംബ ഭഗവതി ക്ഷേത്രം വേല, അയിലൂര്‍- ഏപ്രില്‍ 15, 16- മൂന്ന് ആനകള്‍
9. ശ്രീ പൂക്കുളങ്ങര ഭഗവതി സഹായം, വടക്കേത്തറ ദേശം, കുനിശ്ശേരി, മാര്‍ച്ച് 23, ഒരാന
10. ശ്രീ ഉത്രത്തില്‍കാവ് ദേവസ്വം, തിരുനാരായണപുരം, തിരുവാഴിയോട്- മാര്‍ച്ച് 18, ഒരാന
ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദേശങ്ങള്‍
– ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം.
– ഉത്സവാഘോഷങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്ന ആന ഉടമ സ്ഥരും തൊഴിലാളികളും നാട്ടാന പരിപാലന ചട്ടം പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.
– ഒരു എഴുന്നള്ളിപ്പില്‍ പരമാവധി 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
– ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സമയം മാത്രമേ എഴുന്നള്ളിപ്പുകള്‍ക്ക് എടുക്കാവൂ. ഇത് പരമാവധി രണ്ടു മണിക്കൂറിനുള്ളില്‍ ആയിരിക്കണം.
– ഒന്നില്‍കൂടുതല്‍ എഴുന്നള്ളിപ്പുകളുള്ള ഉത്സവങ്ങളില്‍ (ദേശ പൂര ങ്ങള്‍) എഴുന്നള്ളിപ്പുകളുടെ ഒത്തുചേരല്‍ (കൂടിയെഴുന്നള്ളിപ്പ്) നടത്തരുത്. ഓരോ എഴുന്നള്ളിപ്പുകള്‍ക്കും പ്രത്യേകം സമയപരിധി പാലിക്കണം. ഓരോ ദേശത്തിനും തിടമ്പ് എഴുന്നള്ളിക്കുന്ന ഒരു ആനയെ മാത്രമെ എഴുന്നള്ളിക്കാവൂ.
– ഉത്സവങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ആനകളുടെ എണ്ണം പരിഗണിച്ച് പരമാവധി മൂന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി നല്‍കുന്നത്. ഇതിനായി ഉത്സവകമ്മിറ്റികള്‍ വനംവകുപ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം നല്‍കാത്ത ഉത്സവങ്ങള്‍ക്ക് ഒരു ആനയ്ക്കുള്ള അനുമതി മാത്രമേ നല്‍കുകയുള്ളൂ. വരവ് പൂരങ്ങള്‍ക്ക് ഒരു ആനയ്ക്ക് മാത്രമേ അനുമതിയുള്ളൂ.
– ദൂരപരിധി, എഴുന്നള്ളിപ്പിന്റെ സമയക്രമം എന്നിവ ഉത്സവത്തിന് മുമ്പുതന്നെ ഉത്സവ/ ക്ഷേത്ര കമ്മിറ്റി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ദൂരപരിധി സമയക്രമവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
– ക്ഷേത്രഭാരവാഹികള്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കണം.
– ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും മാസ്‌ക് ഉപയോഗി ക്കേണ്ടതും വ്യക്തികള്‍ തമ്മില്‍ മിനിമം ആറടി അകലം പാലി ക്കേണ്ടതുമാണ്. കൃത്യമായ ഇടവേളകളില്‍ കൈ കഴുകുന്നതും സാനിറ്റൈസര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. കോവിഡ് 19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ട ഉത്സവ കമ്മിറ്റിക്കാര്‍ ഏര്‍പ്പാടാക്കണം.
– കോവിഡ് രോഗ ലക്ഷണം ഉള്ളവരെ യാതൊരു കാരണവശാലും ചടങ്ങില്‍ പങ്കെടുപ്പിക്കരുത്. കൂടാതെ 10 വയസ്സിനു താഴെയുള്ള കുട്ടികളെയും 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെയും ഗര്‍ഭിണികളെയും ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഒഴിവാക്കണം.
– ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആനയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ മുന്‍കൂറായി പോലീസ്, വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരെ ഉത്സവ ഭാരവാഹികള്‍ അറിയിക്കണം.
– എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനയ്ക്ക് നാട്ടാന പരിപാലന നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സംരക്ഷണവും പരിപാലനവും ലഭിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തണം.
– കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ യാതൊരുവിധത്തിലുള്ള ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും നടത്തരുത്.
– ആനയെ ഉപയോഗിച്ച് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ അനുവാദം ലഭിച്ചതിനു ശേഷം ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടാല്‍ നല്‍കിയ അനുവാദം റദ്ദ് ചെയ്യും. പിന്നീട് യാതൊരു തരത്തിലുമുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ പാടില്ല.
– ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പാപ്പാന്മാരെ ആനയെ നിയന്ത്രിക്കുന്നതിന് അനുവദിക്കരുത്.
– ആനപ്പുറത്ത് കുട്ടികളെ കയറ്റരുത്.
– പകല്‍ 11 മുതല്‍ വൈകീട്ട് 3.30 വരെ ആനകളെ എഴുന്നള്ളിക്കരുത്.
എഴുന്നള്ളിപ്പിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ആനകളെ പരിശോ ധനയ്ക്ക് വിധേയമാക്കണം
ചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന ആനകളെ ബന്ധപ്പെട്ട രേഖകള്‍ സഹിതം എഴുന്നള്ളിപ്പിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ ബന്ധപ്പെട്ട വനം, പോലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ ര്‍ക്കു മുന്‍പാകെ പരിശോധനയ്ക്ക് ഹാജരാക്കണം.ആനകളെ ഹാ ജരാകുന്നതില്‍ വീഴ്ച ഉണ്ടാവുകയോ രേഖകളില്‍ അസ്വഭാവി കത ശ്രദ്ധയില്‍പ്പെടുകയോ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥക ള്‍ ലംഘിക്കുകയോ ചെയ്താല്‍ ആന ഉടമസ്ഥനും ഉത്സവ കമ്മിറ്റി ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ കോവിഡ് 19 മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്ഷേ ത്ര/ ഉത്സവകമ്മിറ്റിക്കാര്‍ക്കെതിരേ പൊലീസ് നിയമാ നുസൃത നട പടി സ്വീകരിക്കുന്നതാണ്.