മണ്ണാര്‍ക്കാട്:നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിമന്‍ ഡെവലപ്‌മെന്റ് സെല്ലിന് കീഴില്‍ ‘ജ്വാല’എന്ന പേരില്‍ കോളേജില്‍ വിമന്‍സ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. എം.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.സൈക്കോളജി ഡിപ്പാര്‍ട്ട്‌മെ ന്റ് എച്ച്.ഒ.ഡി സുനിത.ജി.നായര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അസ് ലം,സ്റ്റാഫ് സെക്രട്ടറി നിഖില്‍, എച്ച്. ഒ.ഡിമാരായ ബിന്ദു,രജനി,സലീല,ഐശ്വര്യ,രമ്യ എന്നിവര്‍ സം സാരിച്ചു. അധ്യാപികമാരും വിദ്യാര്‍ത്ഥിനികളും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു.വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.വിമന്‍ ഡെവലപ്‌മെന്റ് സെല്‍ കോഡിനേറ്റര്‍ ഗായത്രി.കെ സ്വാഗതവും വിദ്യാര്‍ത്ഥിനി ഷിഫാന നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!