അലനല്ലൂര്‍: ടൗണിലെ പ്രധാന ജംഗ്ഷനായ ചന്തപ്പടിയില്‍ റോഡ് സുരക്ഷാ വലയം നിര്‍മിക്കാന്‍ പഞ്ചായത്തിന് പദ്ധതി. ഇടതടവി ല്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ അലനല്ലൂര്‍ ടൗണിലുള്ള പ്രധാന ജംഗ്ഷനായ ചന്തപ്പടിയില്‍ ഗതാഗതസുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി ആവിഷ് കരിച്ചിരിക്കുന്നത്.അനുമതി തേടി പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
നിലവില്‍ ചന്തപ്പടിയിലുള്ള കടമുറിയോടു കൂടിയ ബസ് കാത്തിരി പ്പ് കേന്ദ്രം പൊളിച്ച് നീക്കിയാണ് റോഡ് സുരക്ഷാ വലയം നിര്‍മിക്കു ക.കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നുള്ള മരം മുറിച്ച് നീക്കുമെങ്കി ലും കിണര്‍ സംരക്ഷിക്കും.വേനല്‍ക്കാലത്ത് പോലും വറ്റാത്ത കിണ ര്‍ പ്രദേശത്തിന്റെ അനുഗ്രഹം കൂടിയാണ്.ആകര്‍ഷകമായ രീതി യിലായിരിക്കും റോഡ് സുരക്ഷാ വലയം നിര്‍മിക്കുക.ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അധികൃ തര്‍ അറിയിച്ചു.
കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ച യില്‍ അംഗങ്ങളില്‍ നിന്നും അനുകൂലമായ സമീപനമാണ് ഉണ്ടായ ത്.പഞ്ചായത്തിന്റെ ബജറ്റിന്റെ വാര്‍ഷിക ബജറ്റിലും പദ്ധതി ഉള്‍ പ്പെടുത്തിയിരുന്നു.അനുമതി ലഭ്യമായാല്‍ പൊതുമരാത്ത് വകുപ്പി ന്റെ സഹകരണത്തോടെ തന്നെ ചന്തപ്പടി ജംഗ്ഷനില്‍ റോഡ് സുരക്ഷാ വലയം നിര്‍മിക്കാനാണ് പഞ്ചായത്തിന്റെ നീക്കം.
അലനല്ലൂര്‍ വെട്ടത്തൂര്‍ റോഡും ഹൈസ്‌കൂള്‍ റോഡും സംസ്ഥാന പാതയില്‍ വന്ന് ചേരുന്ന ചന്തപ്പടിയില്‍ ഗതാഗത തിരക്ക് പതിവാ ണ്.കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ പ്രയാസമേ റെയാണ്.സ്‌കൂളും ബാങ്കും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ടൗണിലെ പ്രധാന ജംഗ്ഷനില്‍ റോഡ് സുരക്ഷാ വലയം വേണമെന്നത് പല കോണുകളില്‍ നിന്നും ചൂണ്ടിക്കാട്ട പ്പെട്ടിരുന്നു.