പാലക്കാട്:ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തോടനു ബന്ധിച്ചുള്ള ദേശീയ സംഗീതോല്‍സവത്തിന് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും സഹകര ണത്തോടെ ആറ് ദിവസങ്ങളിലായാണ് സംഗീതോല്‍സവം നടക്കുന്നത്. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച എം. ഡി. രാമനാഥന്‍ നഗറിലെ പ്രത്യേക വേദിയില്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി.
സംഗീതോത്സവത്തിന്റെ ഭാഗമായി വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രഹ്മണ്യയ്യര്‍ സ്മരണയ്ക്കായി സംഘടി പ്പിച്ച കര്‍ണാടകസംഗീത മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. തുടര്‍ന്ന് സംഗീത കലാനിധി പദ്മഭൂഷണ്‍ ടി.വി ശങ്കരനാരായണന്‍ അവതരിപ്പിച്ച സംഗീതകച്ചേരി അരങ്ങേറി. സംഗീത സംവിധായകൻ വിദ്യാധരന്‍ മാസ്റ്റര്‍, സംഗീതഞജൻ ആര്‍. കൃഷ്ണകുമാര്‍, മണ്ണൂര്‍ രാജകുമാരനുണ്ണി എന്നിവരെ ആദരിച്ചു.
കൂടാതെ കേരളം മുതൽ കശ്മീർ വരെ ബൈക്കിൽ യാത്ര ചെയ്ത കൽപ്പാത്തി സ്വദേശി ലക്ഷ്മിയെയും കൽപ്പാത്തി അഗ്രഹാരത്തിലെ കുട്ടികൾക്കായി നടത്തിയ സംഗീത മത്സരത്തിലെ വിജയികളെയും ഉദ്ഘാടന പരിപാടിയിൽ ആദരിച്ചു.രമ്യ ഹരിദാസ് എം.പി, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, നഗരസഭ വാർഡ് കൗൺസിലർമാരായ ജയന്തി രാമനാഥൻ, ടി.എസ്. വിപിൻ, ടി.ആർ അജയൻ, കൽപ്പാത്തി രഥോൽസവം സംഘാടക സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.