മണ്ണാര്‍ക്കാട്:അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 49-ാമത് നേര്‍ച്ച ഫെ ബ്രുവരി 27,28 മാര്‍ച്ച് 1 തിയ്യതികളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അ റിയിച്ചു.27ന് രാവിലെ ആറ് മണിക്ക് അമ്പംകുന്ന് കോയാക്കഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് എന്നിവരുടെ നേതൃത്തി ല്‍ മൗലീദ് പാരായണത്തോടെ നേര്‍ച്ചയ്ക്ക് തുടക്കമാകും.മാര്‍ച്ച് ഒ ന്നിന് കാലത്ത് എട്ട് മണിക്ക് പതാക ഉയര്‍ത്തും.അമ്പംകുന്ന് കോയാ ക്ക ഫണ്ട് ഭാരവാഹികളായ മുബാറക് അമ്പംകുന്ന്,മുജീബ് അമ്പം കുന്ന്,ഷാഹുല്‍ ഹമീദ് അമ്പംകുന്ന്,സുല്‍ത്താന്‍ അലി അമ്പംകുന്ന്, നൂറുദ്ധീന്‍ അമ്പംകുന്ന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍ കും.തുടര്‍ന്ന് അപ്പപ്പെട്ടി വരവുണ്ടാകും.കോയാക്ക ഫണ്ട് ഭാരവാഹി കളുടെ നേതൃത്വത്തില്‍ അപ്പപ്പെട്ടി വരവിനെ സ്ഥാപനത്തിലേക്ക് ആനയിച്ച് സ്വീകരണം നല്‍കും.വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ബുര്‍ദ ഖവാലി മജ്‌ലിസുകള്‍ക്ക് അമീറലി ജഫ്‌നി ചാപ്പനങ്ങാടി നേതൃത്വം നല്‍കും.
നേര്‍ച്ചയുടെ ഭാഗമായി നിര്‍ധനരായ അമ്പതില്‍പ്പരം കുട്ടികള്‍ക്കാ യി സൗജന്യ സുന്നത്ത് ക്യാമ്പും നടക്കും.വിശ്വാസികള്‍ കാണിക്ക യായി സമര്‍പ്പിച്ച മധുര പലഹാരങ്ങളും മറ്റും മാര്‍ച്ച് രണ്ടിന് രാവി ലെ ആറ് മണി മുതല്‍ നേര്‍ച്ചയ്‌ക്കെത്തിയ വിശ്വാസികള്‍ക്ക് വിത രണം ചെയ്യും.നേര്‍ച്ച നടക്കുന്ന മൂന്ന് ദിവസങ്ങളിലും ഇടമുറിയാതെ 24 മണിക്കൂറിലും നടക്കുന്ന ദിക്ര്‍ സ്വലാത്ത് മജ്‌ലിസുകള്‍ക്കും, ഖു ര്‍ ആന്‍ പാരായണത്തിനും മറ്റ് ആത്മീയ സദസ്സുകള്‍ക്കും ഹാഫിള് ശഫീഖ് സഖാഫി കണ്ണൂര്‍,മുഹമ്മദലി ഫാളിലി വേങ്ങൂര്‍,സുബൈര്‍ മുസ്ലിയാര്‍ വളാഞ്ചേരി,മജീദ് മുസ്ലിയാര്‍ കൂടല്ലൂര്‍ എന്നിവര്‍ നേതൃ ത്വം നല്‍കും.ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികള്‍ക്ക് 24 മണിക്കൂറും അന്നദാനവും, മധുരപലഹാരങ്ങ ളും മധുര പാനീയങ്ങളും ലഭിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ നേര്‍ച്ച നഗരയില്‍ സ്ഥാപിക്കും.നേര്‍ച്ച നടക്കുന്ന മൂന്ന് ദിവസങ്ങ ളിലും മൂന്ന് നേരവും പ്രത്യേക ഭക്ഷണ വിതരണം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ മുജീബ് അമ്പംകുന്ന്,ഷെഫീഖ് മുസ്ലിയാര്‍,സുബൈര്‍ മുസ്ലിയാര്‍,ഫസല്‍ മുഈനി ചാപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.