മണ്ണാര്‍ക്കാട്:ജില്ലയില്‍ നിന്നും ക്ലീന്‍ കേരള കമ്പനിയ്ക്ക് ഇതുവരെ കൈമാറിയത് 68 ടണ്‍ ഇ-വേസ്റ്റ്.കൃഷി മണ്ണ് ജലപരിപോഷണം ല ക്ഷ്യമിട്ടുള്ള ഹരിതകേരള മിഷന്‍ പദ്ധതികള്‍ ശ്രദ്ധേയവും നാടിന് ഗുണവുമാവുകയാണ്.ജില്ലയില്‍ ഖരമാലിന്യ ശേഖരണത്തിന് ഗ്രാമ പഞ്ചായത്തുകളില്‍ 61 ഉം,നഗരസഭകളില്‍ ആറും സ്ഥിരം മെറ്റീരി യല്‍ കളക്ഷന്‍ സെന്റര്‍ അഥവാ എംസിഎഫുകള്‍ പൂര്‍ത്തീകരിച്ചി ട്ടുണ്ട്.പ്രതിമാസം രൂപപ്പെടുന്ന 7453 ടണ്‍ അജൈവ മാലിന്യം 50 തദ്ദേ ശ സ്ഥാപനങ്ങളിലെ സ്ഥിരം എംസിഎഫുകളിലും 31 തദ്ദേശ സ്ഥാപ നങ്ങളിലെ താല്‍ക്കാലിക എംസിഎഫുകളിലുമായാണ് സംസ്‌ക രിക്കുന്നത്.പുറമെ 38 മിനി എംസിഎഫുകളും 14 ആര്‍ആര്‍എഫു കളുമുണ്ട്.
ജില്ലയിലെ മൊത്തം 845023 വീടുകളില്‍ 211849 വീടുകളിലും ആകെയുള്ള 87051 സ്ഥാപനങ്ങളില്‍ 21976 ലും ഹരിതകേരളംമിഷ ന്‍ പദ്ധതിപ്രകാരം ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സജ്ജ മാക്കിയിട്ടുണ്ട്.ജില്ലയിലെ 244365 വീടുകളിലും 25807 സ്ഥാപനങ്ങ ളിലും ഹരിതകര്‍മസേന വാതില്‍പടി ശേഖരണം നടത്തി വരുന്നു. ഒമ്പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി പ്രതിവര്‍ഷം 985.46 ടണ്‍ ജൈവവളം ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തുന്നു.798 കേന്ദ്ര സം സ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസു കളായി മാറി.476 ഉത്സവങ്ങളില്‍ 126 ഉം പൂര്‍ണമായി ഹരിത പെരു മാറ്റ ചട്ടപ്രകാരം നടത്തിയെന്നതും ശ്രദ്ധേയമാണ്.
വീടുകളില്‍ നിന്നും മാലിന്യ ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേനയും പ്രവര്‍ത്തിച്ച് വരുന്നു.ഏകദേശം 2119 പേര്‍ സേനയിലു ണ്ട്.’ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം 186 നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം നടത്തി. ഒന്നാംഘട്ടത്തില്‍ 291.27 കിലോമീറ്ററും രണ്ടാംഘട്ടത്തില്‍ 96.51 കിലോമീറ്ററും നീര്‍ച്ചാലുകളുടെ പുനരു ജ്ജീവനം ഹരിത കേരളം പദ്ധതിപ്രകാരം നടന്നു. 13 ഗ്രാമപഞ്ചാ യത്തുകളിലായി ഇതുവരെ 614.76 ഏക്കര്‍ തരിശ് ഭൂമി കൃഷി യോ ഗ്യമായി.ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയിലുള്‍പ്പെടുത്തി കാലാ വസ്ഥ വ്യതിയാനം നേരിടുക ലക്ഷ്യമിട്ട് 30 തദ്ദേശസ്ഥാപനങ്ങളി ലായി 49 പച്ചതുരുത്തുകള്‍ സൃഷ്ടിച്ചു.പദ്ധതി പ്രകാരം ജില്ലയിലെ 51 വാര്‍ഡുകള്‍ ഹരിത വാര്‍ഡുകളായി, 13 ഗ്രാമപഞ്ചായത്തുകള്‍ തരിശുരഹിതമാവുകയും 49 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭ്യമാവുകയും ചെയ്തു.