മ്യാന്‍മര്‍ രാജാവിന്റെ ഫാം സന്ദര്‍ശിച്ച സുഹൃത്തുമായുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടെ വീണുകിട്ടിയ ആശയം. അവിടെനിന്നുതുടങ്ങി . ഇപ്പോള്‍ വിജത്തിന്റെ നൂറുമേനി കൊയ്യുന്ന ഒരു ഫാമുണ്ട് കേളകം ഇരട്ടത്തോടില്‍. നീന്തിത്തുടിക്കുന്ന നൂറുകണക്കിനു താറാവുകളും. ചിക്കിച്ചികഞ്ഞു നടക്കുന്ന നാടന്‍കോഴികളും ഇടയ്ക്കുമാത്രം മുകളിലേക്ക് തലകാട്ടി ബാക്കിസമയം മുഴുവന്‍ മുങ്ങാംകുഴിയിട്ടു നീന്തുന്ന ആയിരക്കണക്കിനു മീനുകളുമുള്ള കുഞ്ഞാവാസവ്യവസ്ഥ.