മഹാ പ്രളയം കഴിഞ്ഞതിന്റെ പിന്നാലെ മലയാളിയുടെ ഓണക്കാലങ്ങളെ വര്‍ണാഭമാക്കുന്ന കര്‍ണാടകത്തിലെ പൂപാടങ്ങളിലേക്കൊരു യാത്ര. നിലമ്ബൂരിനെയും നാടുകാണിയെയും ഇന്നും പൂര്‍ണതോതില്‍ ബന്ധിപ്പിക്കുന്നതില്‍ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. കോടികളാണ് ഇതിനു തൊട്ടുമുമ്ബ് മാത്രം നാടുകാണിച്ചുരത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. അതെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അതുവഴിയുള്ള യാത്ര ഇപ്പോഴും സാഹസം.
ബന്ദിപ്പൂര്‍ റിസര്‍വിന്റെ അതിര്‍ത്തി പിന്നിട്ട് കുറച്ചു ദൂരം കൂടി ഓടിയപ്പോള്‍ ഓണപ്പൂക്കള്‍ വിരിയുന്ന പാടങ്ങള്‍ വഴിയുടെ ഇരുവശത്തും കണ്ടു തുടങ്ങി. മലയാളിക്കു വേണ്ടി ചിങ്ങപ്പൂക്കളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. ഗുണ്ടല്‍ പേട്ടിലെ ഗ്രാമങ്ങള്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കൂടുതല്‍ പൂക്കളാല്‍ സമൃദ്ധമാകുന്നു. വിവിധവര്‍ണങ്ങള്‍ നിറഞ്ഞ ആ പൂപാടങ്ങള്‍ മനസിന് കുളിര്‍മയേകുന്നു.
ചെണ്ടുമല്ലി, അരളി, റോസ്, വാടാമല്ലി, സൂര്യകാന്തി എന്നിവ ഇവിടുത്തെ കര്‍ഷകരുടെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനവുമാണ്. ചുരമിറങ്ങാന്‍ വിധിക്കപ്പെട്ട തിരുവോണപ്പൂക്കളും കരയുകയാണോ?