പാലക്കാട് : വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരി മാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വാളയാര്‍ അട്ട പ്പള്ളത്ത് നടത്തുന്ന ‘100 മണിക്കൂര്‍ സത്യഗ്രഹം’ മൂന്നാം ദിനം പിന്നി ട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്ര ന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ:ഇ.കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയര്‍, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, സംസ്ഥാന സമിതി അംഗം പി.സാബു, ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ബിജെപി , ജില്ലാ ട്രഷറര്‍ സ്മിതേഷ് എന്നിവര്‍ സംസാരിച്ചു.