ആലത്തൂര്‍: പാലക്കാട്ടുശ്ശേരി ശേഖരീവര്‍മ്മ വലിയരാജാവ് വലിയ കോണിക്കലിടം പ്രഭാകര അച്ചന്‍ (97) കാവശ്ശേരി കൊങ്ങാളക്കോട് വിജയാലയത്തില്‍ അന്തരിച്ചു. ലൈസന്‍സ്ഡ് മെഡിക്കല്‍ പ്രാക്ടീ ഷണറായിരുന്ന പരേതനായ ഡോ.എം.കെ.മാധവന്‍ നായരുടേയും വലിയകോണിക്കലിടം പരേതയായ ലക്ഷ്മി നേത്യാരമ്മയുടേയും മകനാണ്. അച്ഛന്‍ പ്രാക്ടീസ് നടത്തിയിരുന്ന തമിഴ്‌നാട് ദക്ഷിണ ആര്‍ക്കാട് ജില്ലയിലെ പണ്ടുരുട്ടിയിലായിരുന്നു പഠനം. തമിഴ് നാട് വാണിജ്യ നികുതിവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് അതു പേക്ഷിച്ച് ബ്രൂക്ക്‌ബോണ്ട് കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ചേര്‍ന്നു. അച്ഛന്റെ മരണത്തോടെ കുടുംബവക കൃഷി നോക്കാന്‍ നാട്ടില്‍ തിരിച്ചെത്തി.ഐ.എന്‍.ടി.യു.സി. ആലത്തൂര്‍ താലൂക്ക് പ്രസിഡന്റും സംസ്ഥാനകമ്മറ്റി അംഗവുമായിരുന്നു. 17 വര്‍ഷം കാവശ്ശേരി പഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി പാലക്കാട്ടുശ്ശേരി രാജസ്വരൂപത്തിന്റെ രാജാവാ ണ്.കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതീക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമാണ്,
ഭാര്യ : പരേതയായ എം.കെ.വിജയലക്ഷ്മി നേത്യാര്‍.മക്കള്‍ എം.കെ. ജ്യോതികുമാര്‍,പരേതനായ മാധവന്‍ കുട്ടി (മുന്‍ കാവശ്ശേരി പഞ്ചായ ത്തംഗം),എം.കെ.കൃഷ്ണകുമാര്‍,എം.കെ.സുരേന്ദ്രന്‍,എം.കെ.ഹേമലത, എം.കെ.സുരേഷ്(സിറാജ് ദിനപത്രം പാലക്കാട് ജില്ലാ ലേഖകന്‍) , എം.കെ. ജലജകുമാരി.മരുമക്കള്‍: കെ.രാജ്‌മോഹന്‍ (പാമ്പാടി) പി.അരവിന്ദാക്ഷന്‍ (ഊട്ടറ).പി.ടി.അംബിക,വി.കെ.സുലത, കെ.ഗിരിജ. ശവസംസ്‌കാരം കാവശ്ശേരി വടക്കേനട ശ്മശാനത്തില്‍ നടന്നു. പാലക്കാട്ടുശ്ശേരി രാജാവിന്റെ വിയോഗത്തെതുടര്‍ന്ന് പാലക്കാട്ടുശ്ശേരി സേവന സമാജത്തിന്റെ പതാക താഴ്ത്തികെട്ടി ദുഖാചരണത്തിന്റെ ഭാഗമായി പി.എസ്.എസ്.സ്‌കൂളിനും ക്ലിനിക്കിനും അവധിപ്രഖ്യാപിച്ചു.ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് ആലത്തൂര്‍ തഹസില്‍ദാര്‍എന്‍.ശ്രീകുമാരന്‍ പുഷ്പചക്രം അര്‍പ്പിച്ചു
