ഷോളയൂര്‍: ഗ്രാമ പഞ്ചായത്തിന് അക്ഷയകേരളം പുരസ്‌കാരം നേടി കൊടുക്കുന്നതിനായി പ്രയത്‌നിച്ച കുടുംബാരോഗ്യ കേന്ദ്രത്തി ലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗം കെ.വി.അനീഷ് കുടും ബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ അല്‍ഫോ ണ്‍സിന് ഫലകം കൈമാറി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി,ജെഎച്ച്‌ഐ ഉമേഷ് രാജ്,ജെപിഎച്ച്എന്‍ രാജി,പ്രിയ എം,ഫാര്‍മസിസ്റ്റ് ജയ്‌മോന്‍ വര്‍ഗീസ്,സ്റ്റാഫ് നഴ്‌സ് രാധാമണി, ജാഫ റലി എന്നിവര്‍ പങ്കെടുത്തു.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവ രിക്കുന്നതിന് ഭാഗമായി സംസ്ഥാന സര്‍ക്കാര് നടപ്പിലാക്കി വരുന്ന ‘എന്റെ ക്ഷയ രോഗമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഒരു വര്‍ഷം ക്ഷ യ രോഗമില്ലെന്ന നേട്ടം കൈവരിക്കുകയും, ക്ഷയരോഗം കണ്ടെ ത്തിയ ആരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സ ഇടയ്ക്കു വച്ച് നിര്‍ത്തതെ നടപ്പിലാക്കിയതിനാണ് സംസ്ഥാന ക്ഷയരോഗ സെല്‍ ആണ് പുരസ്‌കാരം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!