മണ്ണാര്‍ക്കാട്:നഗരത്തിന്റെ ഇന്നലത്തെ രാവിന് ഗസലിന്റെ സൗന്ദ ര്യമായിരുന്നു.കേരളത്തിന്റെ ഗസല്‍നാദം ഉമ്പായിയുടെ സുനയനേ സുമുഖിയും,വീണ്ടും പാടാം സഖീ, ചെറുപ്പത്തില്‍ നമ്മള്‍രണ്ടും എന്നിങ്ങനെ ഭാവസാന്ദ്രമായ ആ ഗാനങ്ങള്‍ ചന്തപ്പടിയില്‍ നിന്ന് വീണ്ടും മുഴങ്ങി.ഉമ്പായിയുടെ അനന്തിരവനും പ്രശസ്ത ഗായകനു മായ സി കെ സാദിഖിലൂടെ ആ മനോഹര ഗാനങ്ങള്‍ ഒരിക്കല്‍ കൂടി ലോകത്തിന്റെ കാതുകളിലേക്ക് ഒഴുകിയെത്തി. മണ്ണാര്‍ക്കാ ട്ടെ കലാകാരന്‍മാരുടെ കൂട്ടായ്മയായ സിംഫണി ഗ്രൂപ്പ് ഓഫ് മ്യൂസി ക്ക് തട്ടിന്‍പുറം കൂട്ടം എന്ന പേരില്‍ ചന്തപ്പടിയില്‍ ഒരുക്കിയ ഫെയ് സ് ബുക്ക് ലൈവിലാണ് സാദിഖ് പാടിയത്.
പ്രണയവും വിരഹവും വിഷാദവും ഗൃഹാതുതര്വവുമെല്ലാം നിറ ഞ്ഞ ഗസലുകള്‍ തട്ടിന്‍പുറം കൂട്ടത്തിന് സാദിഖ് നല്‍കിയ സംഗീത വിരുന്നായി.സിനിമാ ഗാനങ്ങളാലപിച്ച് തത്സമയ സംഗീത പരിപാടി യേ മധുരോദരവുമാക്കി.ദേവരാജന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യന്‍ കൂടി യായ സാദിഖ് ദേവഗീതങ്ങള്‍ കൊണ്ട് മാസ്റ്റര്‍ക്ക് സമര്‍പ്പിച്ച സ്മരണാ ഞ്ജലിയും ഹൃദ്യമായി.
ലോക്ക് ഡൗണ്‍ കാലത്ത് രൂപീകൃതമായ മണ്ണാര്‍ക്കാട്ടെ കലാകാരന്‍ മാരുടെ കൂട്ടായ്മയായ സിംഫണി ഗ്രൂപ്പ് ഓഫ് മ്യൂസിക്കിന്റെ ആദ്യ സംഗീത വിരുന്നായ തട്ടിന്‍പുറം കൂട്ടം യുവ കവി സിദ്ദീഖ് മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു.ഗായകന്‍ സികെ സാദിഖിനെയും സിംഫണി ഫൗണ്ടര്‍ അനസ് മണ്ണാര്‍ക്കാട്, സി. മുഹമ്മദാലി, ഇല്ല്യാസ് മാസ്റ്റര്‍, ബഷീര്‍ മാഷ് തുടങ്ങിയവരേയും ചടങ്ങില്‍ ആദരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ ഷമീര്‍ യൂണിയന്‍ അധ്യക്ഷനായി.ഹുസൈന്‍ കളത്തി ല്‍, ഷബീര്‍ മംഗല്യ, അബ്ദുറഹ്്മാന്‍, റഷീദ്, പ്രസാദ്, നജി, കൃഷ്ണ പ്രസാദ്, വാഹിദ്, ഹനസ് തുടങ്ങിയ കലാകാരന്‍മാര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ റഫീഖ് ഷാര്‍പ്പ് സ്വാഗതം പറഞ്ഞു.