അഗളി:ഒരു ഇടവേളക്ക് ശേഷം അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് കൃഷി വ്യപകമാകുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി.പാടവയല്‍ വില്ലേജിലെ കുറുക്കത്തിക്കല്ല് വനമേഖലയി ലാണ് 175 ചെടികളടങ്ങുന്ന ചെറിയ കഞ്ചാവ് തോട്ടം കണ്ടെത്തി യത്.മൂന്ന് മാസം പ്രായമുള്ള 91 ചെടികളും ഒരു മാസമായ 84 ചെടി കളുമാണ് 25 തടങ്ങളിലായി ഉണ്ടായിരുന്നത്.സംഭവത്തില്‍ എക് സൈസ് കേസെടുത്തു.പാലക്കാട് ഐബിയും ജനമൈത്രി എക് സൈസ് സ്‌ക്വാഡും അഗളി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെ അതിരാവിലെയാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ രജനീഷ്,പ്രിവന്റീവ് ഓഫീസര്‍ എം.യൂനസ്,എംഎസ് മിനു,ഷാനവാസ്,മണിക്കുട്ടന്‍,സിഇഒ പ്രദീപ്,ഡ്രൈവര്‍ വിഷ്ണു, ഗിരി, സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ വര്‍ഷംഈ മേഖലയില്‍ നിന്നും 420 കഞ്ചാവ് ചെടികള്‍ അടങ്ങിയ വലിയൊരു തോട്ടം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.