പാലക്കാട് : വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും,പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരിതെളിയിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസ രത്ത് വെച്ച് നടന്ന സമാപനയോഗം കെ.എസ്.യു സംസ്ഥാന പ്രസി ഡണ്ട് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.പ്രതികളെ സംരക്ഷി ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനും ,പോലീസിനും എതിരെ കെ.എസ്. യു ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും കെ.എം. അഭി ജിത്ത് പറഞ്ഞു. ജില്ലാ കെ.എസ്.യു പ്രസിഡണ്ട് കെ.എസ് ജയ ഘോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗൗജ വിജയകുമാര്‍,സി.വിഷ്ണു,അജാസ്,ഡാനിഷ്,സ്മിജ,നിഖില്‍ കണ്ണാടി,ആദര്‍ശ് മുക്കട എന്നിവര്‍ സംസാരിച്ചു.