പാലക്കാട്:യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ്പി ഓഫീസ് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക,പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക ,മുഖ്യന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, ശിശു ക്ഷേമ സമിതി ചെയര്‍മാനെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.ആലത്തൂര്‍ എംപി രമ്യഹരിദാസ് ഉദ്ഘാ ടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ടിഎച്ച് ഫിറോസ് അധ്യക്ഷത വഹിച്ചു.കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി.കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ ലാലൂര്‍,സിസി സുനില്‍, സുജീഷ് ചന്ദ്രന്‍,യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്,പാര്‍ലമെന്റ് വൈസ് പ്രസിഡന്റുമാരായ ഹുസൈന്‍ ഷെഫിക്ക്, പി.ഷാനവാസ്, പാര്‍ല മെന്റ് മണ്ഡലം ഭാരവാഹികളായ വികെ ഷൈജു,റിയാസ് തച്ചന്‍ പാറ,ബോബന്‍ മാട്ടുമന്ത,വിഎം മുസ്തഫ,മുരുകാനന്ദന്‍,എന്‍കെ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.