കുമരംപുത്തുര്‍: ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മാലിന്യം സുരക്ഷി തമായി സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യ ങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നതുമായ 9 സ്ഥാപനങ്ങള്‍ ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിള്‍ ആരംഭിച്ചു. ഹോട്ടല്‍ മദീന കുമരംപുത്തൂര്‍,തനി നാടന്‍ ഹോട്ടല്‍, വട്ടമ്പലം ഹോട്ടല്‍ അല്‍ അമീന്‍, വട്ടമ്പലംസിറ്റി ഹോട്ടല്‍, വട്ടമ്പലംഹോട്ടല്‍ സുല്‍ഫി, കല്യാണകാപ്പ്‌ഹോട്ടല്‍ ടുട്ടു, ഹണി ബേക്കറി പള്ളിക്കുന്ന് ,കെപി എസ് ബേക്കറി പള്ളിക്കുന്ന്,അല്‍ അമീന്‍ ബേക്കറി പള്ളിക്കുന്ന് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയായിരുന്നു നടപടി. പലയിട ങ്ങളിലും പൊറോട്ടക്കും ചപ്പാത്തിക്കുമെല്ലാം മാവു കുഴക്കുന്ന മേശകളിലും ഭിത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന അരികുകളിലും പഴകിയ അവശിഷ്ടങ്ങള്‍ കണ്ടെത്തി .ഇത്തരം ഇടങ്ങളില്‍ കാണാറുള്ള ഫംഗസുകള്‍ ഗുരുതരമായ ഭക്ഷ്യവിഷബാധക്ക് കാരണമായേക്കാം.വില്പനക്ക് സൂക്ഷിച്ചിരുന്ന പാചകം ചെയ്ത പഴകിയ മത്സ്യവും മാംസവുംപിടിച്ചെടുത്തു നശിപ്പിച്ചു.നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെടുത്തു.നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നോട്ടീസ് നല്‍കി .പിഴ ഇനത്തില്‍ 10000 രൂപ ഈടാക്കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ്ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ കെ. സുരേഷ്, ഡാര്‍ണര്‍. എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.വരും ദിവസങ്ങളില്‍നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!