കോട്ടോപ്പാടം:വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആക്രമിച്ചതായി പരാതി.കോഴിക്കോട് മുക്ക ത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോവുകയാ യിരുന്ന സഘം റോഡരുകില്‍ വാഹനം നിര്‍ത്തി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ സമയത്ത് മറ്റൊരു വാഹനത്തിലെത്തിയ സംഘം തടയു കയും പിന്തുടര്‍ന്ന് കുറച്ച് പേരെ കൂടി വിളിച്ച് വരുത്തി ബസ് തട ഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കോട്ടോ പ്പാടം കൂമഞ്ചേരി കുന്നില്‍ വെച്ച് കഴിഞ്ഞ അര്‍ധരാത്രിയോടെ യായിരുന്നു സംഭവം.മര്‍ദ്ദനത്തില്‍ ഡ്രൈവറുള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.യാത്രക്കാര്‍ മൂത്ര മൊഴിക്കാന്‍ ബസ് നിര്‍ത്തിയയിടത്ത് ഖബര്‍സ്ഥാന്‍ ഉണ്ടായിരുന്നു. ഇതറിയാതെയണേ്രത ബസ് ഇവിടെ നിര്‍ത്തിയത്. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് യാത്രക്കാരിലൊരാളുടെ പരാതി പ്രകാരം നാട്ടുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!