മണ്ണാര്‍ക്കാട്:കാര്‍ഷിക ഗ്രാമീണ ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമാക്കു ന്നതെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും എം.പിയുടെ സേവനം പ്രാദേശികതലത്തില്‍ വിപുലപ്പെടുത്തുന്നതിനുമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എം.പി ഓഫീസ് ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എന്‍.ഷംസുദ്ദീന്‍ എം. എല്‍. എയോടൊപ്പം കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ കേന്ദ്ര ങ്ങളി ല്‍ നടത്തിയ പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ കോട്ടോപ്പാടം ആര്യമ്പാവ് റോഡ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കൊടുവാളിപ്പുറം,പുറ്റാനിക്കാട്, കണ്ടമംഗലം, മേക്ക ളപ്പാറ, പൊതുവപ്പാടം, അമ്പാഴക്കോട്, കുണ്ട്‌ലക്കാട്, വേങ്ങ,മേലേ അരിയൂര്‍,പടുവില്‍ കുളമ്പ്,ആര്യമ്പാവ്, കൊമ്പം,കൊടക്കാട്, വട ശ്ശേരിപ്പുറം, ഭീമനാട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കോട്ടോപ്പാടം സെന്ററില്‍ സമാപിച്ചു. ജനസമ്പര്‍ക്ക പരിപാടി യിലുട നീളം ഊഷ്മള വരവേല്‍പ്പാണ് ശ്രീകണ്ഠന്‍ എം.പിക്കും ഷംസുദ്ദീന്‍ എം.എല്‍.എക്കും ലഭിച്ചത്.പര്യടന കേന്ദ്രങ്ങളില്‍ നിന്ന് വിവിധ ജനകീയ വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധി നിവേദനങ്ങള്‍ സ്വീകരിച്ചു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം മാസ്റ്റര്‍,മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസ,ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ്, യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ പാറശ്ശേരി ഹസ്സന്‍, കണ്‍വീനര്‍ സി.ജെ. രമേഷ്, പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. ഉമ്മര്‍,പി.കൊച്ചുനാരായണന്‍ മാസ്റ്റര്‍, വി.പ്രീത,റഷീദ് മുത്തനി ല്‍,എം.കെ.മുഹമ്മദലി,വി.ഉണ്ണീന്‍കുട്ടി,ഉമ്മര്‍ മനച്ചിതൊടി, സൈനുദ്ദീന്‍ താളിയില്‍,പി. മുഹമ്മദ് മാസ്റ്റര്‍, ടി.കെ.ഇപ്പു, എന്‍.പി. ഹമീദ്,നിജോ വര്‍ഗീസ്,ഹുസൈന്‍ പോറ്റൂര്‍,എ.അസൈനാര്‍ മാസ്റ്റര്‍, ഹമീദ് കൊമ്പത്ത്,പി.മുരളീധരന്‍,പടുവില്‍ മാനു ,എ.കെ.കുഞ്ഞ യമു വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.