തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 അണ്ണാന്‍തൊടി പഞ്ചായത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു.ബാഡ്മിന്റണ്‍ മത്സരങ്ങള്‍ പാലോട് ബാഡ്മിന്റണ്‍ ക്ലബ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ പഞ്ചായത്ത് അംഗം കെ ടി ജലീല്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി.സിദ്ധീഖ് അധ്യക്ഷ ത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആറ്റബീവി, പഞ്ചായത്ത് അംഗം സെയ്‌ലാബി, പഞ്ചായത്ത് കേരളോത്സവം കോഡിനേറ്റര്‍ ഇല്യാസ് കുന്നുംപുറം, കുഞ്ഞലവി മാസ്റ്റര്‍,ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!