മണ്ണാര്‍ക്കാട്:പൊറ്റശ്ശേരി നമ്പര്‍ ടു വില്ലേജ് ഓഫീസര്‍ ജനവിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് ചിറക്കല്‍പ്പടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്്ണ്ണയും നടത്തി. ഡിസിസി സെക്രട്ടറി സി അച്യുതന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ചെയര്മാന് ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിഎന്‍ ശിവദാസ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഫീഖ് ടി കെ ബ്ലോക്ക് ഭാരവാഹികളായ എ വി മുസ്തഫ, മാനു പള്ളത്ത്, സുല്‍ഫിക്കറലി, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു മണികണ്ഠന്, റാണി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിറാര്‍, കെഎസ്യു മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഗിസാന്‍, യു എം രാജന്, ജയപ്രകാശ് നെടുങ്ങാടി, ഫിറോസ്, ഉണ്ണികൃഷ്ണന്, അനില്‍, റഹീം, വരുണ്‍, സി ടി മൊയ്തു, ബാലകൃഷ്ണന്, സുകുമാരന്‍ മുണ്ടക്കുന്ന്, ജോസ് ചീരംകുഴി, സൈതലവി കുന്നത്ത് എന്നിവര്‍ സംസാരിച്ചു.