എടത്തനാട്ടുകര:വിവിധ പ്രദേശങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കം കുറിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.മദ്യവും മയക്കുമരുന്നും മനുഷ്യന് വരുത്തുന്ന വിപത്ത് എന്ന വിഷയത്തില്‍ വിമുക്തി കോഡിനേറ്ററും സിവില്‍ എക്‌സൈസ് ഓഫീസറുമായ കെ ജയപ്രകാശും ലഹരി മുക്ത ഗ്രാമം എന്ന വിഷയത്തില്‍ നാട്ടുകല്‍ എസ്‌ഐ പി രാമദാസും ഭയരഹിത നാടിനായി കൈകോര്‍ക്കാം എ്ന്ന വിഷയത്തില്‍ ജനമൈത്രി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. അരവിന്ദാക്ഷനും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ഗിരീഷ്, ഇ.ബി. സജീഷ് പഞ്ചയത്ത് വൈസ് പ്രസിഡന്റ് ടി, അഫ്‌സറ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹംസപ്പ, മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ദാമോദരന്‍, ഇ.സുകുമാരന്‍ മാസ്റ്റര്‍, എം.പി.എ.ബക്കര്‍ മാസ്റ്റര്‍, പി.ജയശങ്കരന്‍ മാസ്റ്റര്‍, ഒ.നിജാസ്, പി അശോകന്‍, എസ്.എം.ചന്ദിനി പി.പി.അലി, കെ.ഹംസ മാസ്റ്റര്‍,പി. അന്‍ജൂം എന്നിവര്‍ സംസാരിച്ചു.