തച്ചനാട്ടുകര:മലപ്പുറം താനൂരില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി നാട്ടുകല്ലില്‍ പ്രകടനം നടത്തി. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.എസ് അലവി ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ ചോലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി.എം സലീം, കെ.ഹംസപ്പ മാസ്റ്റര്‍, പി കുഞ്ഞലവി മാസ്റ്റര്‍, കെ.പി കുഞ്ഞുമുഹമ്മദ്, അഷ്‌റഫ് കൊങ്ങത്ത്, പി.ടി അബ്ദുള്ള ഷാക്കിര്‍, ടി.പി മന്‍സൂറലി, ഷമീര്‍ പൊന്നീരി, പി.ടി ഹസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ പഴഞ്ചീരി സ്വാഗതവും, നിസാര്‍ തെക്കുംമുറി നന്ദിയും പറഞ്ഞു.പ്രകടനത്തിന് യൂത്ത് ലീഗ് നേതാക്കളായ ഉമ്മര്‍ ചോലശ്ശേരി, സുബൈര്‍ പഴഞ്ചീരി, നിസാര്‍ തെക്കുമുറി, സ്വഫ്വാന്‍ മാസ്റ്റര്‍, ഇല്യാസ് കുന്നുംപുറത്ത്, റാഫി കുണ്ടൂര്‍കുന്ന്, നവാസ് കരിമ്പനക്കല്‍, ഉനൈസ് ചെത്തല്ലൂര്‍, ഷാഹുല്‍ ഹമീദ് പാറമ്മല്‍, സൈതലവി സി.പി, സലാം പി.ടി, കബീര്‍ അണ്ണാം തൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!