അലനല്ലൂര്‍:രാത്രിയുടെ മറവില്‍ അലനല്ലൂരില്‍ പാതയോരത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് അറവ് മാലിന്യം കൊണ്ട് തള്ളി.മുണ്ടത്ത് ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി അറവ് മാലിന്യം കൊണ്ട് തള്ളിയത്.ഇന്ന് പുലര്‍ച്ചെയോടെയാണ് മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. അഴുകിയ നിലയിലായിരുന്ന മാലിന്യം മൂലം പ്രദേശത്ത് കനത്ത ദുര്‍ഗന്ധം വമിച്ചിരുന്നു.വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഇതുവഴി മൂക്ക് പൊത്തിയാണ് കടന്ന് പോയത്. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഴിമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം കുഴിച്ച് മൂടി.മാലിന്യം തള്ളിയ സംഭവം അധികൃതര്‍ ഗൗരമായെടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹല്ല് സെക്രട്ടറി എന്‍എം ഹംസ ആവശ്യപ്പെട്ടു. അലനല്ലൂര്‍ കേന്ദ്രീകരി ച്ചുള്ള മാലിന്യം തള്ളല്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരി ക്കാന്‍ പോലീസിനോട് ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമായ റഷീദ് ആലായന്‍ പറഞ്ഞു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സിസിടി വി ക്യാമറ സ്ഥാപിക്കാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.